ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയൻ പൊതുവാൾ കഥയെഴുതി സംവിധാനം ചെയ്യുന്ന ഇഷ്ടരാഗം മേയ്31ന് തിയറ്ററുകളിലെത്തും.
ശ്രീകുമാർ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത് കൈവേലി, അമ്പിളി, സുമിത്ര രാജൻ,വേണു അമ്പലപ്പുഴ, അർജുൻ, ജലജ റാണി, രഘുനാഥ് മടിയൻ, ജീഷിൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ആകാശ് പ്രകാശ് മ്യൂസിക്ക് ആൻഡ് എന്റർടൈന്റ്മെന്റ്സ്, എസ്ആർ ഫിലിംസ് എന്നിവയുടെ ബാനറിൽ പ്രകാശ് നായർ, സുരേഷ് രാമന്തളി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജി.കെ. രവികുമാർ നിർവഹിക്കുന്നു.
തിരക്കഥ സംഭാഷണം ചന്ദ്രൻ രാമന്തളി. സുരേഷ് രാമന്തളിയുടെ വരികൾക്ക് വിനീഷ് പണിക്കർ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വടുകിയമ്മ, അനിത വിനോദ്, ഹരിത ഹരീഷ്, ശിവപ്രിയ എന്നിവരാണ് ഗായകർ.
എഡിറ്റർ- വിപിൻ രവി, പ്രൊഡക്ഷൻ കൺട്രോളർ-ഷാജി ഒലവക്കോട്, കല-ബാലകൃഷ്ണൻ കൈതപ്രം, കോസ്റ്റ്യൂംസ്-സുകേഷ് താനൂർ, മേക്കപ്പ്- സുധാകരൻ ചേർത്തല, കൊറിയോഗ്രഫി-ക്ലിന്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-റിജു നായർ,
അസിസ്റ്റന്റ് ഡയറക്ടർ -ദീപക് ശങ്കർ, ഷാൻ, ബിജിഎം-പ്രണവ് പ്രദീപ്, കളറിസ്റ്റ്- അലക്സ് വർഗീസ്, സ്റ്റിൽസ്-വിദ്യാധരൻ, ഡിസൈൻ- ദിനേശ് മദനൻ, സ്റ്റിൽസ്-വിദ്യാധരൻ, ലോക്കേഷൻ- കാഞ്ഞിരക്കൊല്ലി, ഇരിട്ടി, വയനാട്, ഗുണ്ടൽപ്പേട്ട്, പിആർഒ-എ.എസ്. ദിനേശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.