ഒ​രു​പാ​ട് ആ​ലോ​ചി​ച്ച​തി​ന് ശേ​ഷ​മെ​ടു​ത്ത തീ​രു​മാ​നം; ജ​യം ര​വി​യും ആ​ര്‍​തി​യും വി​വാ​ഹ​മോ​ചി​ത​രാ​യി
Monday, September 9, 2024 12:47 PM IST
ന​ട​ൻ ജ​യം ര​വി​യും ആ​ര്‍​തി​യും വി​വാ​ഹ​മോ​ചി​ത​രാ​യി. ന​ട​ൻ ത​ന്നെ​യാ​ണ് ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത പ്രേ​ക്ഷ​ക​രെ അ​റി​യി​ച്ച​ത്. 2009ലാ​യി​രു​ന്നു ആ​ർ​തി​യും ജ​യം ര​വി​യും ത​മ്മി​ലു​ള്ള വി​വാ​ഹം.15 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രും നി​ർ​ണാ​യ​ക​മാ​യ തീ​രു​മാ​ന​ത്തി​ലേ​യ്ക്കെ​ത്തി​യ​ത്. ആ​ര​വ്, അ​യാ​ൻ എ​ന്നി​ങ്ങ​നെ ര​ണ്ട് ആ​ൺ​മ​ക്ക​ളാ​ണ് ഇ​വ​ര്‍​ക്കു​ള്ള​ത്.

പെ​ട്ടെ​ന്നു​ണ്ടാ​യ തീ​രു​മാ​ന​മ​ല്ലി​തെ​ന്നും ഒ​രു​പാ​ട് ആ​ലോ​ചി​ച്ച​തി​ന് ശേ​ഷ​മാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ജ​യം ര​വി കു​റി​ച്ചു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ങ്ങ​ളാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും എ​ല്ലാ​വ​രു​ടെ​യും ന​ല്ല​തി​നു വേ​ണ്ടി​യാ​ണെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.



‘‘ഒ​രു​പാ​ടു ചി​ന്ത​ക​ൾ​ക്കും ആ​ലോ​ച​ന​ക​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും ശേ​ഷം, ആ​ര​തി​യു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധ​ത്തി​ൽ നി​ന്ന് വേ​ർ​പി​രി​യു​ക എ​ന്ന ബു​ദ്ധി​മു​ട്ടേ​റി​യ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​ണ്. ഇ​ത് പെ​ട്ടെ​ന്നു​ണ്ടാ​യ ഒ​രു തീ​രു​മാ​ന​മ​ല്ല. വ്യ​ക്തി​പ​ര​മാ​യ കാ​ര​ങ്ങ​ളാ​ണ് ഇ​തി​നു പി​ന്നി​ൽ. തീ​ർ​ച്ച​യാ​യും ഇ​ത് എ​ല്ലാ​വ​രു​ടെ​യും ന​ല്ല​തി​നു വേ​ണ്ടി​യാ​ണ്.

ഈ ​ബു​ദ്ധി​മു​ട്ടേ​റി​യ സ​മ​യ​ത്ത് ഞ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ്വ​കാ​ര്യ​ത​യെ മാ​നി​ക്ക​ണ​മെ​ന്ന് വി​നീ​ത​മാ​യി അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഭ്യൂ​ഹ​ങ്ങ​ളും അ​നു​മാ​ന​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ഈ ​വി​ഷ​യം ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യാ​യി കാ​ണ​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്. ജ​യം ര​വി​യു​ടെ വാ​ക്കു​ക​ൾ.

ഇ​രു​വ​രും ത​മ്മി​ൽ പി​രി​യു​മെ​ന്ന് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഔ​ദ്യോ​ഗി​ക​മാ​യി ആ​രും ത​ന്നെ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. ആ​ർ​തി, ജ​യം ര​വി​യോ​ടൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളെ​ല്ലാം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്തോ​ടെ​യാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യ​ത്.

ഇ​പ്പോ​ഴും 'മാ​രീ​ഡ് ടു ​ജ​യം ര​വി' എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം ബ​യോ ആ​ര​തി മാ​റ്റി​യി​ട്ടി​ല്ല. ജ​യം ര​വി​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും ആ​ര​തി​ക്കും മ​ക്ക​ള്‍​ക്കു​മൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളു​ണ്ട്. ജൂ​ണ്‍ 20-ന് ​ജ​യം ര​വി​യു​ടെ ക​രി​യ​റി​ലെ പ്ര​ധാ​ന സി​നി​മ​യാ​യ ജ​യം റി​ലീ​സാ​യി 21 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ​പ്പോ​ള്‍ ആ​ര​തി പോ​സ്റ്റ​ര്‍ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തോ​ടെ ഇ​രു​വ​രും വേ​ര്‍​പി​രി​യു​ന്നു എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ നി​ല​ച്ചി​രു​ന്നു. പെ​ട്ട​ന്നു​ള്ള ഈ ​വി​വാ​ഹ​മോ​ച​ന പ്ര​ഖ്യാ​പ​നം ആ​രാ​ധ​ക​ർ​ക്കും ഞെ​ട്ടി​ക്കു​ന്ന വാ​ർ​ത്ത​യാ​യി മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.