ക​ല്യാ​ണി കരഞ്ഞതിനു പിന്നിൽ
Tuesday, February 18, 2020 9:23 AM IST
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ആ​ദ്യ ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ​പ്പോ​ൾ അ​ച്ഛ​നെ വി​ളി​ച്ച് താ​ൻ ക​ര​ഞ്ഞു​വെ​ന്ന് ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ. ചി​ത്ര​ത്തി​ൽ ഏ​റ്റ​വും ദു​ർ​ബ​ല​മാ​യ പ്ര​ക​ട​നം ത​ന്‍റേത് ആ​ണെ​ന്നും ബാ​ക്കി​യു​ള്ള​വ​ർ എ​ല്ലാ​വ​രും ഗം​ഭീ​ര​മാ​യി അ​ഭി​ന​യി​ക്കു​ന്ന​താ​യും ത​നി​ക്കു തോ​ന്നി. അ​തു​കൊ​ണ്ടു​ത​ന്നെ ല​ഭി​ച്ച വേ​ഷം അ​ഭി​ന​യി​ച്ച് ഫ​ലി​പ്പി​ക്കാ​ൻ ത​നി​ക്ക് ക​ഴി​യു​മോ​യെ​ന്ന് പേ​ടി​യു​ണ്ടാ​യി​രു​ന്നു. ഇ​തു​കൊ​ണ്ടാ​ണ് താ​ൻ അ​ച്ഛ​നെ വി​ളി​ച്ച് ക​ര​ഞ്ഞ​തെ​ന്ന് ക​ല്യാ​ണി പ​റ​യു​ന്നു.

എ​ന്നാ​ൽ പി​ന്നീ​ട് കൂ​ടെ​യു​ള്ള​വ​ർ ത​ന്നെ ഒ​രു​പാ​ട് സ​ഹാ​യി​ച്ചു​വെ​ന്നും അ​വ​രു​ടെ പി​ന്തു​ണ കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ എ​ല്ലാ​വ​രും ത​ന്‍റെ പ്ര​ക​ട​ന​ത്തെ കു​റി​ച്ച് ന​ല്ല​ത് പ​റ​യു​ന്ന​തെ​ന്നും ക​ല്യാ​ണി പ​റ​യു​ന്നു. നി​ഖി​ത എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ക​ല്യാ​ണി ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

നി​റ​ഞ്ഞ സ​ദ​സി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​കയാണ് വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന ചി​ത്ര​ം. സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൻ അ​നൂ​പ് സ​ത്യ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. അ​നൂ​പ് സ​ത്യ​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​രംഭം കൂ​ടി​യാ​ണ് ചി​ത്രം. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ നി​ർ​മാ​ണ സം​രം​ഭ​മാ​യ വേ​ഫെ​യ​റ​ർ ഫി​ലിം​സാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ദു​ൽ​ഖ​ർ ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ വേ​ഷ​വും ചെ​യ്തി​ട്ടു​ണ്ട്. ഏ​റെ​ക്കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സു​രേ​ഷ് ഗോ​പി​യും ശോ​ഭ​ന​യും ഈ ​ചി​ത്ര​ത്തി​ലൂ​ടെ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വാണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.