ക​മ​ൽ​ഹാ​സ​നൊ​പ്പം മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്; ആ​ഗ്ര​ഹ​സ​ഫ​ലീ​ക​ര​ണ​മെ​ന്ന് ചി​ദം​ബ​രം
Thursday, February 29, 2024 10:26 AM IST
മ​ഞ്ഞു​മ്മ​ൽ ബോ‌​യ്സ് ടീ​മി​നെ നേ​രി​ട്ട് ക​ണ്ട് അ​ഭി​ന​ന്ദി​ച്ച് ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ൻ. ചെ​ന്നൈ​യി​ൽ വ​ച്ചാ​യി​രു​ന്നു ക​മ​ൽ​ഹാ​സ​ന്‍റെ​യും മ​ഞ്ഞു​മ്മ​ൽ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൂ​ടി​ക്കാ​ഴ്ച. ക​മ​ൽ​ഹാ​സ​നു വേ​ണ്ടി പ്ര​ത്യേ​ക പ്രി​മി​യ​ർ ഷോ​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ‘ഗു​ണ’ സം​വി​ധാ​യ​ക​ൻ സ​ന്താ​ന​ഭാ​ര​തി​യും പ്രി​മി​യ​ർ കാ​ണാ​ൻ എ​ത്തി​യി​രു​ന്നു.

ചി​ത്ര​ത്തി​ലെ ഗു​ണ കേ​വ് (ഡെ​വി​ൾ​സ് കി​ച്ച​ൺ) പ്ര​ശ​സ്ത​മാ​യ​ത് ക​മ​ൽ​ഹാ​സ​ൻ ചി​ത്രം ഗു​ണ​യി​ലൂ​ടെ​യാ​യി​രു​ന്നു. ചി​ത്രം ഇ​റ​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് ഡെ​വി​ൾ​സ് കി​ച്ച​ൺ അ​ഥ​വാ ചെ​കു​ത്താ​ന്‍റെ അ​ടു​ക്ക​ള​യ്ക്ക് ഗു​ണ കേ​വ് എ​ന്നു പേ​ര് വ​ന്ന​ത്.

ചി​ത്ര​ത്തി​ലെ ക​ൺ​മ​ണി അ​ൻ​പോ​ട് കാ​ത​ലെ​ൻ ഗാ​ന​ത്തി​ലെ പ്ര​ധാ​ന​ഭാ​ഗം മ​ഞ്ഞു​മ്മ​ൽ ബോ​യ്സി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ജീ​വി​ത​ത്തി​ലും ക​മ​ൽ​ഹാ​സ​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​ണ് മ​ഞ്ഞു​മ്മ​ൽ സം​വി​ധാ​യ​ക​ൻ ചി​ദം​ബ​രം. അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളാ​ണ് ത​ന്നെ സ്വാ​ധീ​ച്ചി​ട്ടു​ള്ള​തെ​ന്നും മ​ഞ്ഞു​മ്മ​ൽ സി​നി​മ​യി​ലൂ​ടെ​യെ​ങ്കി​ലും ക​മ​ൽ​ഹാ​സ​നെ നേ​രി​ട്ടു കാ​ണാ​ൻ പ​റ്റി​യി​രു​ന്നെ​ങ്കി​ലെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ന്നും ചി​ദം​ബ​രം പ​റ​ഞ്ഞി​രു​ന്നു.



ഇ​താ​ണ് സി​നി​മ​യു​ടെ ഫൈ​ന​ൽ ക്ലൈ​മാ​ക്സ് എ​ന്നാ​യി​രു​ന്നു ക​മ​ൽ​ഹാ​സ​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ൻ ചി​ദം​ബ​രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ച​ത്.

‘‘ഓ​രോ ക​ഥ​ക​ൾ​ക്കും കോ​രി​ത്ത​രി​പ്പി​ക്കു​ന്ന ക്ലൈ​മാ​ക്സു​ക​ൾ ഉ​ണ്ടാ​കും. ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ സാ​റി​നും ‘ഗു​ണ’ സം​വി​ധാ​യ​ക​ൻ സ​ന്താ​ന​ഭാ​ര​തി സാ​റി​നും ഒ​പ്പം പ്രി​യ​പ്പെ​ട്ട ചി​ദം​ബ​രം. മ​ഞ്ഞു​മ്മ​ൽ സി​നി​മ ക​ണ്ട​യു​ട​ൻ ചെ​ന്നൈ​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു, സ​ന്തോ​ഷം നേ​രി​ൽ അ​റി​യി​ച്ചു.

മ​ഞ്ഞു​മ്മ​ൽ സി​നി​മ​യെ​പ്പ​റ്റി​യും ഗു​ണ ഷൂ​ട്ടിം​ഗ് കാ​ല​ത്തി​ലെ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളും ഞ​ങ്ങ​ൾ​ക്കൊ​പ്പം ഒ​രു മ​ണി​ക്കൂ​ർ നേ​രം പ​ങ്കു​വെ​ച്ചു. വ​ള​രെ വ​ള​രെ സ​ന്തോ​ഷം. ക​ലാ​സം​വി​ധാ​യ​ക​ൻ അ​ജ​യ​ൻ ചാ​ലി​ശേ​രി​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.



2006 ല്‍ ​കൊ​ടെ​ക്ക​നാ​ലി​ലെ ഗു​ണ​കേ​വി​ല്‍ അ​ക​പ്പെ​ട്ടു​പോ​യ സു​ഹൃ​ത്തി​നെ ര​ക്ഷി​ച്ച എ​റ​ണാ​കു​ളം മ​ഞ്ഞു​മ്മ​ലി​ല്‍ നി​ന്നും പോ​യ യു​വാ​ക്ക​ളു​ടെ യ​ഥാ​ർ​ഥ അ​നു​ഭ​വം ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യ​ത്. ജാ​ന്‍ എ ​മ​നി​ന് ശേ​ഷം ചി​ദം​ബ​രം സം​വി​ധാ​നം​ചെ​യ്ത ചി​ത്ര​മാ​ണ് മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‍​സ്.

സൗ​ബി​ൻ ഷാ​ഹി​ർ, ശ്രീ​നാ​ഥ് ഭാ​സി, ബാ​ലു വ​ർ​ഗീ​സ്, ഗ​ണ​പ​തി, ഖാ​ലി​ദ് റ​ഹ്‌​മാ​ൻ, ലാ​ൽ ജൂ​നി​യ​ർ, ച​ന്തു സ​ലീം​കു​മാ​ർ, അ​ഭി​റാം രാ​ധാ​കൃ​ഷ്‍​ണ​ൻ, ദീ​പ​ക് പ​റ​മ്പോ​ൽ, വി​ഷ്‍​ണു ര​ഘു, അ​രു​ൺ കു​ര്യ​ൻ എ​ന്നി​വ​രാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.