നെ​ടു​മു​ടി​യു​ടെ അ​വ​സാ​ന​ചി​ത്രം ‘കോ​പം’ ഒ​ക്ടോ​ബ​ര്‍ ആ​റി​ന് റി​ലീ​സി​നെ​ത്തു​ന്നു
Thursday, September 28, 2023 1:13 PM IST
മ​ല​യാ​ള​ത്തി​ന്‍റെ അ​തു​ല്യ ന​ട​നാ​യി​രു​ന്ന നെ​ടു​മു​ടി വേ​ണു അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ചി​ത്രം കോ​പം ഒ​ക്ടോ​ബ​ര്‍ ആ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു.

ത​ന്‍റെ പ​ഴ​യ വീ​ട്ടി​ല്‍ സ്വ​ന്തം പെ​ന്‍​ഷ​നെ മാ​ത്രം ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന ഒ​രു സാ​ധു​വാ​ണ് ഗ​ണ​പ​തി അ​യ്യ​ര്‍. ചെ​റു​മ​ക​ള്‍ മീ​നാ​ക്ഷി മാ​ത്ര​മാ​ണ് സ്വ​ന്ത​മെ​ന്ന് പ​റ​യാ​നാ​യി അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. അ​പ​ക​ട​ത്തി​ല്‍ ഒ​രു കാ​ല്‍ ന​ഷ്ട​പ്പെ​ട്ട മീ​നാ​ക്ഷി​ക്കു വേ​ണ്ടി മാ​ത്ര​മാ​ണ് അ​യ്യ​ര്‍ ജീ​വി​ക്കു​ന്ന​ത്.

പ​ക്വ​ത​യി​ല്ലാ​ത്ത പ്രാ​യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മീ​നാ​ക്ഷി​യു​ടെ വൈ​വി​ധ്യ​മാ​യ മ​നോ​വി​കാ​ര​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് നി​ല​പാ​ട് എ​ടു​ക്കു​ന്ന മു​ത്ത​ച്ഛ​ന്‍. അ​വ​ര്‍ ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ഇ​ഴ​യ​ടു​പ്പ​ത്തി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥാ​സ​ന്ദ​ര്‍​ഭ​ങ്ങ​ള്‍ മു​ന്നോ​ട്ടു സ​ഞ്ച​രി​ക്കു​ന്ന​ത്.

നെ​ടു​മു​ടി വേ​ണു​വി​നു പു​റ​മെ മീ​നാ​ക്ഷി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​ഞ്ജ​ലി കൃ​ഷ്ണ​യാ​ണ്. ഒ​പ്പം ആ​ലി​ഫ് ഷാ, ​അ​ല​ന്‍ ബ്‌​ള​സീ​ന, സാ​ജ​ന്‍ ധ്രു​വ്, ശ്യാം ​ന​മ്പൂ​തി​രി, വി​ദ്യാ വി​ശ്വ​നാ​ഥ്, ദാ​വീ​ദ് ജോ​ണ്‍, സം​ഗീ​ത് ചി​ക്കു, വി​നോ​ദ് എ​ന്നി​വ​രും ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.

ബാ​ന​ര്‍-​ബി എം ​കെ സി​നി​മാ​സ്, ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, നി​ര്‍​മാ​ണം, സം​വി​ധാ​നം-​കെ മ​ഹേ​ന്ദ്ര​ന്‍, ഛായാ​ഗ്ര​ഹ​ണം-​റോ​ണി സാ​യ് ആ​റ്റി​ങ്ങ​ല്‍, എ​ഡി​റ്റിം​ഗ്-​ശ​ര​ണ്‍.​ജി.​ഡി, ഗാ​ന​ര​ച​ന-​സ​ജി ശ്രീ​വ​ല്‍​സം, സം​ഗീ​തം, പ​ശ്ചാ​ത്ത​ല സം​ഗീ​തം-​രാ​ജേ​ഷ് വി​ജ​യ്, ആ​ലാ​പ​നം-​മ​ഞ്ജ​രി, ച​ന്ദ​ന രാ​ജേ​ഷ്, രാ​ജേ​ഷ് വി​ജ​യ്, വി​ത​ര​ണം-​ഗോ​പി​ക​ണ്ണാ ജി, ​പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍-​സു​രേ​ഷ്, ക​ല-​സം​ഗീ​ത് (ചി​ക്കു ), ച​മ​യം-​അ​നി​ല്‍ നേ​മം, കോ​സ്റ്റ്യൂം-​ത​മ്പി ആ​ര്യ​നാ​ട്, ആ​ക്ഷ​ന്‍-​ബ്രൂ​സ്‌​ലി രാ​ജേ​ഷ്, കോ​റി​യോ​ഗ്രാ​ഫി-​അ​യ്യ​പ്പ​ദാ​സ്, ക​ള​റി​സ്റ്റ് മ​ഹാ​ദേ​വ​ന്‍, സൗ​ണ്ട് മി​ക്‌​സ്-​അ​നൂ​പ് തി​ല​ക്, ഓ​ഡി​യോ റി​ലീ​സ്-​എം സി ​ഓ​ഡി​യോ​സ്, പി​ആ​ര്‍​ഒ -അ​ജ​യ് തു​ണ്ട​ത്തി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.