24 വ​ർ​ഷ​ങ്ങ​ൾ അ​തേ സ്ഥ​ലം, പൊ​ന്നോ​ല​തു​ന്പി ഗാ​ന​ത്തി​ന് ഭാ​ര്യ​യ്ക്കൊ​പ്പം ചു​വ​ടു​വ​ച്ച് കു​ഞ്ചാ​ക്കോ ബോ​ബ​ൻ; വീ​ഡി​യോ
Monday, December 4, 2023 12:14 PM IST
പൊ​ന്നോ​ല​തു​ന്പി..​പൂ​വാ​ലി​തു​ന്പി..​ഒ​രു കാ​ല​ത്ത് മ​ല​യാ​ളി​ക​ൾ പാ​ടി​പ​തി​ഞ്ഞ ഗാ​ന​മാ​യി​രു​ന്നു മ​ഴ​വി​ല്ല് സി​നി​മ​യി​ലെ കു​ഞ്ചാ​ക്കോ ബോ​ബ​ൻ അ​ഭി​ന​യി​ച്ച ഈ ​ഗാ​നം. ചി​ത്രം റി​ലീ​സാ​യി 24 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​തേ ഗാ​ന​ത്തി​ന് വീ​ണ്ടും ചു​വ​ടു​വ​ച്ചി​രി​ക്കു​ക​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ൻ.

ചി​ത്ര​ത്തി​ലെ നാ​യി​ക​യ്ക്കൊ​പ്പ​മ​ല്ല പ​ക​രം ജീ​വി​ത​ത്തി​ലെ നാ​യി​ക​യാ​യ പ്രി​യ​യ്ക്കൊ​പ്പ​മാ​ണ് ചു​വ​ടു​ക​ൾ വെ​യ്ക്കു​ന്ന​തെ​ന്നു​മാ​ത്രം. 1999ൽ ​ഇ​റ്റ​ലി​യി​ലെ വി​യ​ന്ന​യി​ലാ​ണ് ഈ ​ഗാ​ന​രം​ഗം ചി​ത്രീ​ക​രി​ച്ച​ത്. അ​തേ സ്ഥ​ല​ത്തു ത​ന്നെ​യാ​ണ് 2023ൽ ​കു​ഞ്ചാ​ക്കോ ബോ​ബ​ൻ ഈ ​രം​ഗ​ത്തി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗം പു​ന​സൃ​ഷ്ടി​ച്ച​ത്.



24 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം വി​യ​ന്ന​യി​ലെ അ​തേ സ്ഥ​ല​ത്ത്, മ​ഴ​വി​ല്ല് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ സ്ഥ​ലം. പ്രേ​റ്റ​ര്‍ പാ​ര്‍​ക്കി​ലെ ഭീ​മ​ന്‍ ച​ക്ര​വും മ​നോ​ഹ​ര​മാ​യ മ​ര​ങ്ങ​ളും പ്രി​യ​പ്പെ​ട്ട​വ​രും ചേ​രു​മ്പോ​ള്‍ ഈ ​നി​മി​ഷ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ മ​നോ​ഹ​ര​മാ​കു​ന്നു. യ​ഥാ​ർ​ഥ മ​ഴ​വി​ല്ലു കു​റ​ച്ചു​കൂ​ടി മാ​ജി​ക് ചേ​ര്‍​ക്കു​ന്നു. വീ​ഡി​യോ​യ്‌​ക്കൊ​പ്പം താ​രം കു​റി​ച്ചു.

ദി​നേ​ശ് ബാ​ബു സം​വി​ധാ​നം ചെ​യ്ത് 1999-ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള ചി​ത്ര​മാ​ണ് മ​ഴ​വി​ല്ല്. കു​ഞ്ചാ​ക്കോ ബോ​ബ​ൻ, പ്രീ​തി ഝം​ഗി​യാ​നി, വി​നീ​ത് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.

ദി​നേ​ശ് ബാ​ബു​വി​ന്‍റെ ത​ന്നെ ക​ന്ന​ഡ ച​ല​ച്ചി​ത്ര​മാ​യ അ​മൃ​ത വ​ർ​ഷി​നി​യു​ടെ പു​ന​രാ​വി​ഷ്ക​ര​ണ​മാ​യി​രു​ന്നു ഈ ​ചി​ത്രം. സൂ​പ്പ​ർ ഹി​റ്റാ​യി മാ​റി​യ ഈ ​ഗാ​നം ര​ചി​ച്ച​ത് കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​ര​യാ​ണ്. മോ​ഹ​ൻ സി​ത്താ​ര​യാ​ണ് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.