എം.എ. യൂസഫലിയുടെ വീട്ടിൽ രജനികാന്ത്: റോൾസ് റോയ്സിൽ സ്വയം ഡ്രൈവ് ചെയ്ത് വീട്ടിലെത്തിച്ച് യൂസഫലി
Wednesday, May 22, 2024 10:24 AM IST
വ്യവസായി എം.എ. യൂസഫലിയുടെ വീട്ടിൽ അതിഥിയായി രജനീകാന്ത്. യൂസഫലിയുടെ അബുദാബിയിലെ വീട്ടിലാണ് രജനീകാന്ത് എത്തിയത്. അദ്ദേഹത്തിന്റെ ബിസിനസ് ആസ്ഥാനത്തും താരം സന്ദർശനം നടത്തി.
ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഗ്ലോബല്‍ ഹെഡ് ക്വാർട്ടേഴ്സിലാണ് രജനികാന്ത് ആദ്യം എത്തിയത്. അവിടെ നിന്നും റോൾസ് റോയ്സിൽ ഡ്രൈവ് ചെയ്താണ് യൂസഫലി അദ്ദേഹത്തെ തന്റെ വീട്ടിലേക്കു സ്വീകരിച്ചത്. ഏറെ നേരം വീട്ടില്‍ ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.
സൂപ്പർ സ്റ്റാറിന്റെ കാർ യാത്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രജനികാന്തിനെ അരികിലിരുത്തി റോൾസ് റോയ്സ് കാർ ഡ്രൈവ് ചെയ്യുന്ന യൂസഫലിയാണ് വീഡിയോയിലുള്ളത്.