സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ൻ മാ​ധ​വ് സു​രേ​ഷി​ന്‍റെ നാ​യ​ക​വേ​ഷം; കു​മ്മാ​ട്ടി​ക്ക​ളി ഷൂ​ട്ടിം​ഗ് തു​ട​ങ്ങി
Thursday, March 30, 2023 2:34 PM IST
ന​ട​ൻ സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ൻ മാ​ധ​വ് സു​രേ​ഷ് നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്രം കു​മ്മാ​ട്ടി​ക്ക​ളി​യു​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു.ചി​മ്പു,വി​ജ​യ് തു​ട​ങ്ങി​യ മു​ൻ​നി​ര നാ​യ​ക​ന്മാ​രെ വ​ച്ച് ഹി​റ്റ് സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്ത വി​ൻ​സെ​ന്‍റ് സെ​ൽ​വ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​ണ് കു​മ്മാ​ട്ടി​ക്ക​ളി. ഭ​ര​ത​ൻ സം​വി​ധാ​നം ചെ​യ്ത അ​മ​രം എ​ന്ന ചി​ത്ര​ത്തി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് കു​മ്മാ​ട്ടി​ക്ക​ളി എ​ന്ന ത​ന്‍റെ ചി​ത്രം ഒ​രു​ങ്ങു​ന്ന​തെ​ന്ന് വി​ൻ​സെ​ന്‍റ് സെ​ൽ​വ പ​റ​യു​ന്നു.

ക​ട​പ്പു​റ​വും ക​ട​പ്പു​റ​ത്തെ ജീ​വി​ത​ങ്ങ​ളെ​യും പ്ര​മേ​യ​മാ​ക്കി ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് കു​മ്മാ​ട്ടി​ക്ക​ളി. അ​മ​രം ചി​ത്രീ​ക​രി​ച്ച ലൊ​ക്കേ​ഷ​നു​ക​ളി​ലാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ​യും ഷൂ​ട്ടിം​ഗ്.

സൂ​പ്പ​ർ​ഗു​ഡ് ഫി​ലിം​സ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ത​മി​ഴ്, ക​ന്ന​ട ന​ടീ​ന​ട​ന്മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ലെ​ന, ദേ​വി​ക സ​തീ​ഷ്, യാ​മി, അ​നു​പ്ര​ഭ, മൈം ​ഗോ​പി, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ദി​നേ​ശ് ആ​ല​പ്പി, സോ​ഹ​ൻ ലാ​ൽ, ആ​ൽ​വി​ൻ ആ​ന്‍റ​ണി ജൂ​നി​യ​ർ,

സി​നോ​ജ് അ​ങ്ക​മാ​ലി, ധ​ന​ഞ്ജ​യ് പ്രേം​ജി​ത്ത്, മി​ഥു​ൻ പ്ര​കാ​ശ്, അ​നീ​ഷ് ഗോ​പാ​ൽ റാ​ഷി​ക് അ​ജ്മ​ൽ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ആ​ർ.​കെ. വി​ൻ​സെ​ന്‍റ് സെ​ൽ​വ​യു​ടേ​താ​ണ് തി​ര​ക്ക​ഥ. ഛായാ​ഗ്ര​ഹ​ണം വെ​ങ്കി​ടേ​ഷ് വി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.