ഈ ​ഫോ​ട്ടോ ക​ണ്ട് ഭാ​ര്യാസ​ഹോ​ദ​ര​ന്‍ ഞെ​ട്ടി: മാ​ധ​വ​ന്‍
Saturday, July 2, 2022 9:58 AM IST
ഐ​എ​സ്ആ​ര്‍​ഒ ശാ​സ്ത്ര​ജ്ഞനാ​യി​രു​ന്ന ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​ത കഥ പ​റ​യു​ന്ന റോ​ക്ക​ട്രി തി​യ​റ്റ​റു​ക​ളി​ലെ​ത്തി. ചി​ത്ര​ത്തി​ന് ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ന​മ്പി നാ​രാ​യ​ണ​നാ​യി മാ​ധ​വ​ന്‍ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. അ​തി​ഗം​ഭീ​ര മേ​ക്കോ​വ​റി​ലാ​ണ് താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ഇ​പ്പോ​ള്‍ താ​ടി​യും മു​ടി​യും ന​ര​പ്പി​ച്ച അ​തേ ലു​ക്കി​ല്‍ ഭാ​ര്യാസ​ഹോ​ദ​ര​നെ പ​റ്റി​ച്ച ക​ഥ​യാ​ണ് മാ​ധ​വ​ന്‍ പ​റ​യു​ന്ന​ത്. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഗെ​റ്റ​പ്പി​ല്‍ ഭാ​ര്യ​യെ ചും​ബി​ക്കു​ന്ന ചി​ത്രം മാ​ധ​വ​ന്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. ഈ ​ചി​ത്രം ഭാ​ര്യ സ​ഹോ​ദ​ര​ന് അ​യ​ച്ചു​കൊ​ടു​ത്ത​പ്പോ​ള്‍ അ​ദ്ദേ​ഹം ഞെ​ട്ടി​പ്പോ​യെ​ന്ന് മാ​ധ​വ​ന്‍ ചി​ത്രം പങ്കുവച്ചു കൊണ്ട് കുറിച്ചു.ഇം​ഗ്ലി​ഷി​നു പു​റ​മേ, ഹി​ന്ദി, ത​മി​ഴ്, മ​ല​യാ​ളം, തെ​ലു​ങ്ക് എ​ന്നീ അ​ഞ്ച് ഭാ​ഷ​ക​ളി​ല്‍ പു​റ​ത്തി​റ​ങ്ങി​യ റോ​ക്ക​ട്രി​ക്ക് കാ​ന്‍​സ് ച​ല​ച്ചി​ത്ര​മേ​ള​യി​ലും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. 17 വർഷങ്ങൾക്ക് ശേഷം മാധവനും സിമ്രാനും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.