പ്ല​സ് ടു ​വി​ജ​യി​ച്ച നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി മ​മ്മൂ​ട്ടി​യു​ടെ "വി​ദ്യാ​മൃ​തം-3' പ​ദ്ധ​തി
Wednesday, May 31, 2023 10:20 AM IST
പ​ഠ​ന​ത്തി​ല്‍ മി​ടു​ക്കു​കാ​ട്ടു​ന്ന സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് ക​രു​ത​ലും കൈ​ത്താ​ങ്ങു​മാ​യി ന​ട​ന്‍ മ​മ്മൂ​ട്ടി. പ്ല​സ് ടു ​ജ​യി​ച്ച നി​ര്‍​ധ​ന​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എം​ജി​എം ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നു​മാ​യി ചേ​ര്‍​ന്ന് തു​ട​ര്‍​പ​ഠ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് മ​മ്മൂ​ട്ടി നേ​തൃ​ത്വം ന​ല്കു​ന്ന കെ​യ​ര്‍ ആ​ൻ​ഡ് ഷെ​യ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍.

200വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്രം മ​മ്മൂ​ട്ടി​ക്ക് എം​ജി​എം ഗ്രൂ​പ്പ് ടെ​ക്നി​ക്ക​ൽ കോ​ള​ജ​സ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി​നോ​ദ് തോ​മ​സ് കൈ​മാ​റി.



എ​ന്‍​ജി​നീ​യ​റിം​ഗ്, ഫാ​ര്‍​മ​സി, ബി​രു​ദ, ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളി​ലാ​ണ് തു​ട​ര്‍​പ​ഠ​ന സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​ത്. എം​ജി​എം ഗ്രൂ​പ്പി​ന്‍റെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ കാ​മ്പ​സു​ക​ളി​ലാ​യാ​ണ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കും.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി കെ​യ​ര്‍ ആ​ൻ​ഡ് ഷെ​യ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ആ​വി​ഷ്‌​ക​രി​ച്ച 'വി​ദ്യാ​മൃ​തം'​പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട​മാ​ണി​ത്. 'വി​ദ്യാ​മൃ​തം-3' എ​ന്നാ​ണ് പേ​ര്.

വീ​ട്ടി​ലെ സാ​മ്പ​ത്തി​ക​സ്ഥി​തി മി​ടു​ക്ക​രാ​യ പ​ല കു​ട്ടി​ക​ളു​ടെ​യും തു​ട​ര്‍​പ​ഠ​ന​ത്തി​ന് ത​ട​സ​മാ​കു​ന്നു​ണ്ടെ​ന്നും അ​വ​രു​ടെ സ്വ​പ്‌​ന​ങ്ങ​ള്‍ സ​ഫ​ല​മാ​ക്കു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കു​ക​യാ​ണ് 'വി​ദ്യാ​മൃ​ത'​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു.



കേ​ര​ള​ത്തി​ലെ ത​ന്നെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​മെ​ന്ന് പേ​രെ​ടു​ത്ത എം​ജി​എ​മ്മി​ല്‍ കെ​യ​ര്‍ ആ​ൻ​ഡ് ഷെ​യ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​ണ്ടെ​ത്തു​ന്ന സ​മ​ര്‍​ഥ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തു​ട​ര്‍​പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് എം​ജി​എം ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഗീ​വ​ര്‍​ഗീ​സ് യോ​ഹ​ന്നാ​ന്‍ പ​റ​ഞ്ഞു.

കൊ​ച്ചി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സി​റ്റി പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ പി. ​രാ​ജ്കു​മാ​ര്‍, ഫു​ട്‌​ബോ​ള്‍ താ​രം സി.​കെ. വി​നീ​ത്, കെ​യ​ര്‍ ആ​ൻ​ഡ് ഷെ​യ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍​മാ​രാ​യ എ​സ്. ജോ​ര്‍​ജ്, റോ​ബ​ര്‍​ട്ട് കു​ര്യാ​ക്കോ​സ്, എം​ജി​എം റി​ലേ​ഷ​ൻ​സ് മാ​നേ​ജ​ർ നി​ധി​ൻ ചി​റ​ത്തി​ലാ​ട്ട്, മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​രു​ൺ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. പ​ദ്ധ​തി​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 9946483111, 9946484111, 9946485111
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.