തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന് മന്‍സൂര്‍ അലിഖാന് കുഴഞ്ഞു വീണു
Thursday, April 18, 2024 10:48 AM IST
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന് മന്‍സൂര്‍ അലിഖാന് കുഴഞ്ഞു വീണു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന് വെല്ലൂരിലെ ഉള്‍ഗ്രാമങ്ങളില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്.
നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെല്ലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് നടൻ മത്സരിക്കുന്നത്. ചക്കയാണ് മൻസൂർ അലിഖാന്റെ ചിഹ്നം. ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തിയിരുന്നു.
അടുത്തിടെയാണ് നടന് ഡെമോക്രാറ്റിക് ടൈഗേഴ്സ് ഓഫ് ഇന്ത്യ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപികരിച്ചത്. കഴിഞ്ഞ 26 വർഷത്തിനിടെ നാല് പാർട്ടികളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട മന്‍സൂര്‍ ഇത്തവണ അണ്ണാ ഡിഎംകെക്കൊപ്പം മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് നടക്കാത്തതിനെ തുടര്‍ന്നാണ് സ്വതന്ത്രനായി മത്സരരംഗത്തിറങ്ങിയത്.