മാ​സ്ക് എ​ങ്ങ​നെ​യാ​ണ് ധ​രി​ക്കു​ന്ന​തും ധ​രി​ക്കേ​ണ്ട​തും; വീ​ഡി​യോ​യു​മാ​യി "മാ​സ്റ്റ​ർ' താ​രം
Friday, January 22, 2021 6:38 PM IST
മാ​സ്ക് എ​ങ്ങ​നെ​യാ​ണ് ധ​രി​ക്കേ​ണ്ട​തെ​ന്ന വീ​ഡി​യോ​യു​മാ​യി ന​ടി മാ​ള​വി​ക മോ​ഹ​ന​ൻ. അ​ശ്ര​ദ്ധ​യോ​ടെ മാ​സ്ക് ധ​രി​ക്കു​ന്ന ചി​ല രീ​തി​ക​ളെ‍​യാ​ണ് ആ​ദ്യം മാ​ള​വി​ക വീ​ഡി​യോ​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. മാ​സ്ക് താ​ടി​യി​ൽ ധ​രി​ക്കു​ന്ന​തും ഫോ​ൺ വി​ളി​ക്കു​ന്പോ​ൾ മാ​സ്ക് മാ​റ്റി വ​യ്ക്കു​ന്ന​തും ചെ​വി​യി​ൽ തൂക്കി​യി​ടു​ന്ന​തും ക​ണ്ണി​ലേ​ക്ക് വെ​ളി​ച്ചം ത​ട്ടാ​തി​രി​ക്കാ​ൻ മാ​സ്ക് വ​ച്ച് ക​ണ്ണു മൂ​ടു​ന്ന​തു​മെ​ല്ലാം വീ​ഡി​യോ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

പി​ന്നീ​ട് കൃ​ത്യ​മാ​യി മാ​സ്ക് എ​ങ്ങ​നെ​യാ​ണ് ധ​രി​ക്കേ​ണ്ട​തെ​ന്ന് താ​രം കാ​ണി​ച്ചു ത​രു​ന്നു. ശ്ര​ദ്ധ​യോ​ടെ​യും കൃ​ത്യ​ത​യോ​ടെ​യും മാ​സ്ക് ധ​രി​ക്കൂ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വി​ജ​യ് ചി​ത്രം മാ​സ്റ്റ​ർ ആ​ണ് മാ​ള​വി​ക​യു​ടേ​താ​യി ഒ‌‌​ടു​വി​ൽ തി​യ​റ്റ​റി​ലെ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.