ചുടുചുംബനത്തിനൊപ്പം മധുരം നൽകി സുചിത്ര; ചെന്നൈയിലെ വീട്ടിൽ മോഹൻലാലിന്റെ പിറന്നാളാഘോഷം
Wednesday, May 22, 2024 9:27 AM IST
മോഹൻലാലിന്റെ ജൻമദിനം ചെന്നൈയിലെ വീട്ടിൽ ആഘോഷിച്ച് കുടുംബം. ഭാര്യ സുചിത്രയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു താരത്തിന്റെ 64-ാം പിറന്നാളാഘോഷം.
വർക്ക്ഔട്ട് ചെയ്യുന്ന മോഹൻലാലിന്റെ ചിത്രം പതിച്ചുള്ള കേക്കാണ് താരത്തിനായി സുഹൃത്തുക്കൾ ഒരുക്കിയത്. മോഹൻലാലിന്റെ ഉറ്റസുഹൃത്ത് സമീർ ഹംസ, പേഴ്സണൽ ഫിറ്റ്നെസ് ട്രെയിനർ എന്നിവരും കേക്ക് മുറിക്കാൻ ഒപ്പമുണ്ടായിരുന്നു.
തൊടുപുഴയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന തരുൺ മൂർത്തി ചിത്രത്തിൽ നിന്നും ഇടവേളയെടുത്താണ് താരം ചെന്നൈയിലേയ്ക്ക് ഞായറാഴ്ച മടങ്ങിയത്. ഇന്ന് ലൊക്കേഷനിൽ ജോയിൻ ചെയ്യും.
നിരവധി പേരാണ് താരരാജാവിന് പിറന്നാളാശംസകളുമായി എത്തിയത്. മമ്മൂട്ടി ചൊവ്വാഴ്ച രാത്രി കൃത്യം 12ന് തന്നെ മോഹൻലാലിന് ആശംസകളുമായെത്തി.
മഞ്ജു വാര്യർ, സുരേഷ് ഗോപി, ദിലീപ് ഉൾപ്പടെ നിരവധി താരങ്ങളാണ് മോഹൻലാലിന് ആശംസകളുമായി എത്തിയത്. തിരശീലയ്ക്ക് ഉള്ളിലും പുറത്തും മോഹൻലാൽ തനിക്കു തന്ന അനുഗ്രഹീത നിമിഷങ്ങൾക്ക് നന്ദി എന്നാണ് സുരേഷ് ഗോപി സമൂഹമാധ്യമത്തിൽ കുറിച്ചത്.