അമ്മയുടെയും മകന്റെയും ആത്മബന്ധം പറയുന്ന മദർ മേരി; വിജയ് ബാബു പ്രധാനവേഷത്തിൽ
Thursday, February 29, 2024 9:50 AM IST
മലബാർ ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം മദർ മേരിയുടെ ചിത്രീകരണം തുടങ്ങി. വിജയ് ബാബുവും ലാലി പി.എമ്മുമാണ് വൃദ്ധയായ മാതാവും മൂത്തമകനുമായി എത്തുന്നത്. നവാഗതനായ അത്തിക്ക് റഹ്മാൻ വാടിക്കലാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
ഓർമ്മക്കുറവും വാർധക്യസഹജമായ അസുഖങ്ങളും ഉൾപ്പടെയുള്ള ചില രോഗങ്ങളാൽ വിഷമിക്കുന്ന അമ്മച്ചി ഒറ്റപ്പെട്ടതോടെ തനിക്കേറ്റവും പ്രിയപ്പെട്ട അമ്മയെ രക്ഷിക്കാനായി അമേരിക്കയിലെ ഉയർന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുകയാണ് മകൻ ജയിംസ്.
അമ്മച്ചിയെ രക്ഷിക്കുവാനെത്തുന്ന മകൻ പിന്നീട് മകൻ തന്നെ അമ്മച്ചിയുടെ ശത്രുവായി മാറുന്ന സാഹചര്യങ്ങളിലേക്കു പിന്നീടു കാര്യങ്ങൾ ചെന്നെത്തി. ഈ സ്ഥിതിവിശേഷങ്ങളെ എങ്ങനെ തരണം ചെയ്യുമെന്നതാണ് ഈ ചിത്രമുയർത്തുന്ന കാതലായ വിഷയം.
അനൂപ് മേനോൻ, നവാസ് വള്ളിക്കുന്ന്, അൻസിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. അഭിനയാക്കുന്നു.
ഗാനങ്ങൾ - ബാബു വാപ്പാട്, കെ.ജെ. മനോജ്. സംഗീതം - സന്തോഷ് കുമാർ, ഛായാഗ്രണം -സുരേഷ് റെഡ് വൺ. എഡിറ്റിംഗ് - ജർഷാജ്. സ്പാട്ട് എഡിറ്റർ - ജയ്ഫാൽ. കലാസംവിധാനം - ലാലു തൃക്കുളം.
കോസ്റ്റ്യും ഡിസൈൻ - റസാഖ് തിരൂർ, മേക്കപ്പ് - എയർപോർട്ട് ബാബു. അസോസിയേറ്റ് ഡയറക്ടേർസ്.- രമേഷ് കുമാർ, യൂസഫ് അലി.
പ്രൊഡക്ഷൻ കൺട്രോളർ- ഷൗക്കത്ത് വണ്ടൂർ. മഷ്റൂം വിഷ്വൽ മീഡിയായുടെ ബാനറിൽ ഫർഹാദ് കെ.ആനന്ദ്, നൗഷാദ് ആലത്തൂർ എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വയനാട്, കൊച്ചി എന്നിവിടങ്ങളിലായി പൂർത്തിയാകും. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ -പ്രശാന്ത് കൽപ്പറ്റ.