ഞാ​നും ഇ​ന്ന​സെ​ന്‍റ് ചേ​ട്ട​നും; സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ ക​ത്തി​ലൂ​ടെ പ​റ​ഞ്ഞ് മു​കേ​ഷ്
Thursday, November 30, 2023 3:47 PM IST
മു​കേ​ഷ് നാ​യ​ക​നാ​യെ​ത്തു​ന്ന ഫി​ലി​പ്സ് എ​ന്ന ചി​ത്രം വെ​ള്ളി​യാ​ഴ്ച തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ച് മു​കേ​ഷ് എ​ഴു​തി​യ ഒ​രു ക​ത്താ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ‌​യി​രി​ക്കു​ന്ന​ത്.

ചി​ത്രം കാ​ണാ​ൻ എ​ല്ലാ​വ​രും എ​ത്ത​ണ​മെ​ന്ന് സൂ​ചി​പ്പി​ച്ചു​ള്ള ക​ത്തി​ൽ പ്ര​ധാ​ന​മാ​യും ഇ​ന്ന​സെ​ന്‍റി​നെ കു​റി​ച്ചാ​ണ് മു​കേ​ഷ് പ​റ​യു​ന്ന​ത്.

ഇ​ന്ന​സെ​ന്‍റ് അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ചി​ത്ര​മാ​ണ് ഫി​ലി​പ്സ്. അ​ഭി​ന​യ​യാ​ത്ര​യി​ൽ ഏ​റ്റ​വും വി​ല​മ​തി​ക്കു​ന്ന​ത് സൗ​ഹൃ​ദ​ങ്ങ​ളാ​ണെ​ന്നും അ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്നേ​ഹ​വും അ​ടു​പ്പ​വു​മു​ള്ള ഇ​ന്നെ​സ​ന്‍റി​നോ​ടൊ​പ്പ​മു​ള്ള അ​വ​സാ​ന സി​നി​മ​യാ​ണ് ഫി​ലി​പ്സ് എ​ന്നും മു​കേ​ഷ് ക​ത്തി​ൽ പ​റ​യു​ന്നു.

പോ​സ്റ്റ് കാ​ർ​ഡി​ൽ മു​കേ​ഷി​ന്‍റെ കൈ​പ്പ​ട​യി​ൽ എ​ഴു​തി​യ ക​ത്ത് ത​പാ​ൽ വ​ഴി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ആ​രാ​ധ​ക​ർ​ക്ക് എ​ത്തു​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.



ന​മ​സ്കാ​രം, ഞാ​ൻ നി​ങ്ങ​ളു​ടെ സ്വ​ന്തം മു​കേ​ഷ്. നാ​ൽ​പ​ത്തൊ​ന്ന് വ​ർ​ഷം നീ​ണ്ട സി​നി​മാ ജീ​വി​ത​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​നും മ​ഹാ​ദേ​വ​നും മാ​ട്ടു​പ്പെ​ട്ടി മ​ച്ചാ​നും ഒ​ക്കെ​യാ​യി മു​ന്നൂ​റ് വേ​ഷ​ങ്ങ​ൾ ഞാ​ൻ ഫി​ലി​പ്സി​ലൂ​ടെ പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ്.

എ​ന്‍റെ ഈ ​അ​ഭി​ന​യ യാ​ത്ര​യി​ൽ എ​ന്‍റെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം എ​ന്നും ന​ല്ല സൗ​ഹൃ​ദ​ങ്ങ​ളും മ​ധു​രി​ക്കു​ന്ന ഓ​ർ​മ​ക​ളു​മാ​ണ്. എ​ല്ലാ​വ​രും പ്രി​യ​പ്പെ​ട്ട​വ​രാ​യി​രു​ന്നെ​ങ്കി​ലും എ​ന്‍റെ ചി​ന്ത​ക​ൾ​ക്കും അ​ഭി​രു​ചി​ക​ൾ​ക്കും എ​ന്നും സ​മാ​ന​മാ​യ ഒ​രാ​ളാ​യി​രു​ന്നു ഇ​ന്നെ​സ​ന്‍റ് ചേ​ട്ട​ൻ.

അ​ക്ക​രെ​നി​ന്നൊ​രു മാ​ര​നി​ൽ തു​ട​ങ്ങി​യ സ്നേ​ഹ​വും അ​ടു​പ്പ​വും ക​ളി​ത​മാ​ശ​ക​ളു​മൊ​ക്കെ ഫി​ലി​പ്സ് വ​രെ എ​ന്നും എ​ന്‍റെ ഓ​ർ​മ​യി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്ന​താ​ണ്. ഒ​രി​ക്ക​ൽ കൂ​ടി ഞ​ങ്ങ​ളെ ഒ​രു​മി​ച്ച് സ്‌​ക്രീ​നി​ൽ കാ​ണാ​ൻ 2023 ഡി​സം​ബ​ർ ഒ​ന്നി​ന് എ​ല്ലാ​വ​രും തി​യ​റ്റ​റി​ൽ വ​ര​ണം.
മു​കേ​ഷ് ക​ത്തി​ൽ പ​റ​യു​ന്നു.

ലി​റ്റി​ൽ ബി​ഗ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ആ​ൽ​ഫ്ര​ഡ് കു​ര്യ​ൻ ജോ​സ​ഫ് സം​വി​ധാ​നം ചെ​യു​ന്ന സി​നി​മ​യാ​ണ് ഫി​ലി​പ്സ്. ‘ഹെ​ല​ൻ’ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ മാ​ത്തു​ക്കു​ട്ടി സേ​വ്യ​റും, ആ​ൽ​ഫ്ര​ഡും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം ജെ​യ്സ​ൺ ജേ​ക്ക​ബ്, സം​ഗീ​തം ഹി​ഷാം അ​ബ്ദു​ൾ വ​ഹാ​ബ്. മു​കേ​ഷ്, ഇ​ന്ന​സെ​ന്റ്, നോ​ബി​ൾ ബാ​ബു എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ഡി​സം​ബ​ർ ഒ​ന്നി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.