എ​ന്‍റെ മോ​ൻ ശ​രി​യ​ല്ലെ​ന്ന് എ​നി​ക്ക​റി​യാ​മെ​ന്ന് മു​കേ​ഷി​ന്‍റെ അ​ച്ഛ​ൻ കൈ​കൂ​പ്പി പ​റ​ഞ്ഞു; മു​കേ​ഷി​നെ​തി​രെ അ​ന്ന് സ​രി​ത പ​റ​ഞ്ഞ​ത്
Thursday, August 29, 2024 8:29 AM IST
യു​വ​ന​ടി​യു​ടെ ലൈം​ഗീ​കാ​തി​ക്ര​മ പ​രാ​തി​യി​ൽ ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് പി​ന്നാ​ലെ ന​ട​നെ​തി​രെ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് ആ​ദ്യ​ഭാ​ര്യ സ​രി​ത ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വീ​ണ്ടും ച​ര്‍​ച്ച​യാ​കു​ന്നു.

സ്ത്രീ​ക​ളോ​ട് എ​ങ്ങ​നെ പെ​രു​മാ​റ​ണ​മെ​ന്ന് അ​റി​യാ​ത്ത​യാ​ളാ​ണ് മു​കേ​ഷെ​ന്നും ഇ​രു​വ​രും പി​രി​യാ​നു​ള്ള കാ​ര​ണം സ്ത്രീ​വി​ഷ​യ​ങ്ങ​ളാ​ണെ​ന്നും സ​രി​ത പ​റ‌​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്.

ഞാ​ന​നു​ഭ​വി​ച്ച കാ​ര്യ​ങ്ങ​ൾ എ​നി​ക്ക് പ​റ​യാ​ൻ നാ​ണ​ക്കേ​ടാ​യി​രു​ന്നു.. എ​നി​ക്ക് സം​ഭ​വി​ക്കു​ന്ന​ത് എ​നി​ക്ക് വി​ശ്വ​സി​ക്കാ​ൻ പ​റ്റു​ന്നി​ല്ലാ​യി​രു​ന്നു. ഞാ​ൻ സി​നി​മ​യി​ല​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.. സി​നി​മ​യി​ൽ ഇ​ങ്ങ​നെ​യെ​ല്ലാം ക​ണ്ടി​ട്ടു​ണ്ട്..​ജീ​വി​ത​ത്തി​ൽ അ​തെ​ല്ലാം സം​ഭ​വി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തി​യി​ല്ലാ​യി​രു​ന്നു. പു​റ​ത്തു പ​റ​യാ​നും മ​ടി​യാ​യി​രു​ന്നു.

മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് ചി​ല​രൊ​ക്കെ ഞാ​ന​നു​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ അ​റി​ഞ്ഞി​ട്ട് വി​ളി​ക്കു​മ്പോ​ൾ ഞാ​ന​വ​രോ​ട് അ​തൊ​ക്കെ നി​ഷേ​ധി​ക്കു​മാ​യി​രു​ന്നു.. എ​നി​ക്ക് നാ​ണ​ക്കേ​ടാ​യി​രു​ന്നു ആ​രോ​ടെ​ങ്കി​ലും ഇ​തൊ​ക്കെ പ​റ​യാ​ൻ.. എ​ല്ലാം ന​ന്നാ​യി പോ​കു​ന്നു എ​ന്ന് ബോ​ധി​പ്പി​ക്കാ​ൻ ഓ​ണ​ത്തി​നൊ​ക്കെ ഞ​ങ്ങ​ൾ ആ​ഹ്ലാ​ദ​മ​ഭി​ന​യി​ച്ച് ഫോ​ട്ടോ​സെ​ടു​ക്കും.. ഈ ​കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ട​യി​ലും അ​ദ്ദേ​ഹ​ത്തി​ന് പ​ല ബ​ന്ധ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

അ​തു തെ​റ്റാ​ണെ​ന്ന് സ്വ​യം മ​ന​സി​ലാ​ക്കി അ​ദ്ദേ​ഹം തി​രി​ച്ചു​വ​രു​മെ​ന്ന് ഞാ​ൻ വെ​റു​തെ പ്ര​തീ​ക്ഷി​ച്ചു. എ​ന്‍റെ അ​ച്ഛ​ന്‍ മ​രി​ച്ച​തി​നു ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​നെ​യാ​യി​രു​ന്നു അ​ച്ഛ​നാ​യി ക​ണ്ടി​രു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് ഞാ​ൻ ന​ൽ​കി​യ ഒ​രു ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് പോ​ലീ​സി​ലൊ​ന്നും പ​രാ​തി​പ്പെ​ടാ​തി​രു​ന്ന​ത്. അ​ദ്ദേ​ഹം മ​രി​ക്കു​ന്ന​തു​വ​രെ ആ ​ഉ​റ​പ്പ് സം​ര​ക്ഷി​ച്ചു.

അ​വ​രു​ടെ വീ​ട്ടി​ൽ അ​വ​രു​ടെ ജോ​ലി​ക്കാ​രി​യു​ടെ മു​മ്പി​ൽ വ​ച്ച് മു​കേ​ഷ് ത​ന്നെ ഒ​രു​പാ​ട് ഉ​പ​ദ്ര​വി​ച്ച​തി​നു ശേ​ഷം ആ ​വീ​ട്ടി​ലേ​ക്കു​ള്ള പോ​ക്കു നി​ർ​ത്തി​യി​രു​ന്നു. പ​ക്ഷേ ഒ​രി​ക്ക​ൽ ടാ​ക്സ് കാ​ര്യ​ങ്ങ​ൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു വ​ന്ന​പ്പോ​ൾ മു​കേ​ഷി​ന്‍റെ അ​ച്ഛ​ൻ ത​ന്നെ കൊ​ണ്ടു​പോ​കാ​നാ​യി വ​ന്നു.. എ​യ​ർ​പോ​ർ​ട്ടി​ൽ വെ​ച്ച് അ​ച്ഛ​നെ​ന്നോ​ടു പ​റ​ഞ്ഞു വീ​ട്ടി​ലേ​ക്കു പോ​കാ​മെ​ന്ന്.. ഞാ​ൻ പ​റ​ഞ്ഞു: 'ഇ​ല്ല​ച്ഛാ .. പ​ങ്ക​ജി​ൽ റൂ​മെ​ടു​ത്തി​ട്ടു​ണ്ട്..​ഞാ​ൻ വ​രു​ന്നി​ല്ല.. 'എ​ന്ന്.

അ​ദ്ദേ​ഹം ഡ്രൈ​വ​റു​ടെ മു​ന്നി​ൽ വ​ച്ച് ഒ​ന്നും സം​സാ​രി​ക്കാ​തെ എ​ന്‍റെ കൂ​ടെ മു​റി​യി​ലേ​ക്കു വ​ന്നു.. എ​ന്നി​ട്ട് അ​വി​ടെ വെ​ച്ച് എ​ന്‍റെ കൈ​ക​ൾ കൂ​ട്ടി​പ്പി​ടി​ച്ചു കൊ​ണ്ട്,: ‘നീ ​ക​ട​ന്നു പോ​കു​ന്ന​ത് എ​ന്തി​ലൂ​ടെ​യൊ​ക്കെ​യാ​ണെ​ന്ന് എ​നി​ക്ക​റി​യാം.. എ​ന്‍റെ മോ​ൻ ശ​രി​യ​ല്ലെ​ന്നും എ​നി​ക്ക​റി​യാം... പ​ക്ഷേ ഇ​തു മീ​ഡി​യ​യി​ലൊ​ന്നും വ​ര​രു​ത്. മോ​ള് സ​ഹി​ക്ക് എ​ന്നൊ​ക്കെ പ​റ​ഞ്ഞു’.. ആ ​പ്രോ​മി​സ് ഇ​ന്നു​വ​രെ ഞാ​ൻ കാ​ത്തു. ഇ​ന്നാ​ണ് ഞാ​ന​ത് ബ്രേ​ക്ക് ചെ​യ്യു​ന്ന​ത്. എ​ന്തു​കൊ​ണ്ടെ​ന്നാ​ൽ എ​ന്‍റെ നി​ശ്ശ​ബ്ദ​ത തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടു.

ഞാ​ൻ ഗ​ർ​ഭി​ണി​യാ​യി​രി​ക്കു​മ്പോ​ൾ ഒ​രി​ക്ക​ൽ അ​ദ്ദേ​ഹ​മെ​ന്‍റെ വ​യ​റ്റി​ൽ ച​വി​ട്ടി​യ​പ്പോ​ൾ ഞാ​ൻ മു​റ്റ​ത്തേ​ക്കു വീ​ണു. വീ​ണ​പ്പോ​ൾ ഞാ​ൻ ക​ര​ഞ്ഞു.. അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ‘ഓ.. ​നീ​യൊ​രു ന​ല്ല ന​ടി​യാ​ണ​ല്ലോ.. ക​ര​ഞ്ഞോ... ക​ര​ഞ്ഞോ’ എ​ന്ന​ദ്ദേ​ഹം പ​റ​യു​മാ​യി​രു​ന്നു.

അ​ദ്ദേ​ഹം സ്ഥി​ര​മാ​യി എ​ന്നെ ഉ​പ​ദ്ര​വി​ക്കാ​നാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യു​മാ​യി​രു​ന്നു.. ഒ​രി​ക്ക​ൽ ഞാ​ൻ നി​റ ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ ഒ​ൻ​പ​താം മാ​സ​ത്തി​ൽ ഞ​ങ്ങ​ളൊ​ന്നി​ച്ച് പു​റ​ത്തൊ​രു ഡി​ന്ന​റി​ന് പോ​യി. ശേ​ഷം കാ​റി​ൽ ക​യ​റാ​നാ​യി ഞാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം വ​ണ്ടി മു​ന്നോ​ട്ടും പി​ന്നോ​ട്ടും എ​ടു​ത്ത് എ​ന്നെ ക​ബ​ളി​പ്പി​ച്ചു കൊ​ണ്ടേ​യി​രു​ന്നു. ഞാ​ൻ കാ​റി​നു പു​റ​കെ ഓ​ടി താ​ഴെ വീ​ണു..

ഞാ​ൻ അ​വി​ടി​രു​ന്ന് ക​ര​ഞ്ഞെ​ങ്കി​ലും ആ ​ക​ണ്ണീ​ർ അ​ദ്ദേ​ഹ​ത്തെ കാ​ട്ടാ​തി​രി​ക്കാ​ൻ ശ്ര​മി​ച്ചു.. ക​ര​യു​ന്ന​ത് ക​ണ്ടാ​ൽ അ​ദ്ദേ​ഹ​മെ​ന്നെ പ​രി​ഹ​സി​ക്കു​മാ​യി​രു​ന്നു. ഒ​രി​ക്ക​ൽ ഒ​രു പാ​തി​രാ​ത്രി​ക്ക് മ​ദ്യ​പി​ച്ച് ക​ട​ന്നു വ​ന്ന​പ്പോ​ൾ എ​ന്താ​ണ് വൈ​കി​യ​ത് എ​ന്നൊ​രു ചോ​ദ്യം തീ​ർ​ത്തും സ്വാ​ഭാ​വി​ക​മാ​യി ന​മ്മ​ളൊ​ക്കെ ചോ​ദി​ക്കാ​റു​ള്ള​തു​പോ​ലെ ഞാ​ൻ ചോ​ദി​ച്ച​തി​ന് അ​ദ്ദേ​ഹം മു​ടി​യി​ൽ ചു​റ്റി​പ്പി​ടി​ച്ച് നി​ല​ത്തി​ഴ​ച്ചു, മ​ർ​ദ്ദി​ച്ചു.

വി​വാ​ഹ​മോ​ച​നം ന​ട​ക്കാ​തെ ഒ​രാ​ൾ​ക്ക് എ​ങ്ങ​നെ​യാ​ണ് വി​വാ​ഹം ക​ഴി​ക്കാ​ൻ പ​റ്റു​ന്ന​ത്. എ​ങ്ങ​നെ​യാ​ണ് ഭാ​ര്യ​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ ഒ​രാ​ൾ​ക്ക് വി​വാ​ഹ​മോ​ച​നം ല​ഭി​ക്കു​ന്ന​ത്. മ​ക്ക​ളും വി​ഷ​മ​ത്തി​ലാ​ണ്. ഞാ​ൻ ഇ​ങ്ങ​നെ പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ അ​യാ​ൾ മ​ക്ക​ളെ വി​ളി​ച്ച് ദേ​ഷ്യ​പ്പെ​ട്ടു.

വി​വാ​ഹ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലും ഈ​ഗോ ക്ലാ​ഷ് ഉ​ണ്ടാ​കാ​ൻ ഞാ​ൻ ചാ​ൻ​സ് കൊ​ടു​ത്തി​ട്ടി​ല്ല. എ​ന്‍റെ അ​വ​സാ​ന​ത്തെ ര​ണ്ടു സി​നി​മ​ക​ൾ​ക്ക് സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ കി​ട്ടി. അ​തു​പോ​ലെ ത​ന്നെ പ​ല പ​ല അ​വാ​ർ​ഡു​ക​ൾ എ​നി​ക്ക് കി​ട്ടി ര​ണ്ടു ഭാ​ഷ​ക​ളി​ലാ​യി​ട്ട്. എ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ കൂ​ടെ പോ​യി അ​ഭി​മാ​ന​ത്തോ​ടെ അ​വാ​ർ​ഡു​ക​ൾ വാ​ങ്ങാ​ൻ എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു.

അ​ത് വി​വാ​ഹി​ത​യാ​യ ഏ​തൊ​രു സ്ത്രീ​യു​ടെ​യും ആ​ഗ്ര​ഹ​മാ​ണ​ല്ലോ. അ​ത് ഞാ​ൻ ചോ​ദി​ച്ച​പ്പോ​ൾ നി​ന​ക്ക​ല്ലേ അ​വാ​ർ​ഡ് കി​ട്ടി​യ​ത് എ​നി​ക്ക​ല്ല​ല്ലോ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​തു​കൊ​ണ്ടു പി​ന്നീ​ടു വ​ന്ന അ​വാ​ർ​ഡു​ളെ​പ്പ​റ്റി ഒ​ന്നും ഞാ​ൻ പ​റ​ഞ്ഞി​ട്ടേ​യി​ല്ല.

അ​തി​നു ശേ​ഷം എ​നി​ക്ക് കി​ട്ടു​ന്ന ഓ​ഫ​റു​ക​ളൊ​ക്കെ ഞാ​ൻ വേ​ണ്ടെ​ന്നു വ​ച്ച് കാ​ര​ണം അ​തേ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞാ​ൽ എ​ങ്ങ​നെ എ​ടു​ക്കും എ​ന്ന് എ​നി​ക്ക​റി​യി​ല്ല. ഞാ​ൻ ആ​രാ​ണെ​ന്നു​ള്ള​തൊ​ക്കെ മ​റ​ന്നി​ട്ടു മു​കേ​ഷി​ന്‍റെ ഭാ​ര്യ മാ​ത്ര​മാ​യി​ട്ടാ​ണ് ജീ​വി​ച്ച​ത്.

മ​ദ്രാ​സി​ലെ പ്രൈം ​ലൊ​ക്കേ​ഷ​നി​ലു​ള്ള സ്ഥ​ല​ങ്ങ​ളൊ​ക്കെ വി​റ്റ് പ​ണം അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ടി പ​ര​സ്യ​ങ്ങ​ൾ ചെ​യ്യാ​ൻ ചെ​ല​വ​ഴി​ച്ചു. ഇ​പ്പൊ അ​തൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ കോ​ടി​ക്ക​ണ​ക്കി​ന് വി​ല കി​ട്ടും. ഏ​ത് പു​തി​യ കാ​റ് വ​ന്നാ​ലും ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സ​ർ​പ്രൈ​സ് കൊ​ടു​ക്കാ​ൻ വേ​ണ്ടി അ​ത് വാ​ങ്ങും. എ​ന്‍റെ ജീ​വി​തം മു​ഴു​വ​ൻ അ​ദ്ദേ​ഹ​ത്തെ സ​ന്തോ​ഷി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്.

കു​ട്ടി​ക​ൾ കു​റ​ച്ചു വ​ലു​താ​യ​തി​നു ശേ​ഷം ഞാ​ൻ സി​നി​മ​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ അ​ദ്ദേ​ഹം സം​വി​ധാ​യ​ക​രെ വി​ളി​ച്ചു പ​റ​ഞ്ഞു എ​ന്നെ എ​ടു​ക്ക​രു​ത് എ​ന്ന്. അ​ത് എ​ന്നെ വ​ല്ലാ​തെ മു​റി​പ്പെ​ടു​ത്തി. അ​ഞ്ചാ​റ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള ക​ഴി​ഞ്ഞ് മേ​ക്ക​പ്പ് ബോ​ക്സ് ഒ​ക്കെ റെ​ഡി ആ​ക്കി വ​ർ​ക്ക് ചെ​യ്യാ​ൻ പോ​കാ​നാ​യി ആ​ഹ്ളാ​ദ​ത്തോ​ടെ ത​യ്യാ​റാ​വു​ക​യാ​യി​രു​ന്നു ഞാ​ൻ. ക​മ​ൽ സാ​ർ ത​മി​ഴി​ൽ ചെ​യ്ത ഒ​രു പ​ടം ആ​യി​രു​ന്നു അ​ത്. അ​ത് ചെ​യ്യാ​നു​ള്ള അ​വ​കാ​ശം എ​നി​ക്ക് ന​ഷ്ട​പ്പെ​ട്ടു. അ​ത് എ​ന്നെ ഒ​രു​പാ​ട് വി​ഷ​മി​പ്പി​ച്ചു .

ഞ​ങ്ങ​ളു​ടെ വി​വാ​ഹ​മോ​ച​ന​ത്തി​ന്‍റെ അ​വ​സാ​ന ഹി​യ​റിം​ഗി​ന് അ​ദ്ദേ​ഹം ജ​ഡ്ജി​യോ​ട് പ​റ​ഞ്ഞ​ത്, ‘‘ഈ ​സ്ത്രീ​യെ ഞാ​ൻ വി​വാ​ഹം ക​ഴി​ച്ച​ത് അ​വ​ർ ഒ​രു ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ആ​യി​രി​ക്കു​മ്പോ​ഴാ​ണ്’’. ‌അ​ത് കേ​ട്ട് ഞാ​ൻ ഞെ​ട്ടി​പ്പോ​യി.

ഞാ​ൻ അ​തി​ന് മ​റു​പ​ടി പ​റ​യാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ എ​ന്‍റെ മ​ക​ൻ അ​ടു​ത്തി​രു​ന്ന് എ​ന്‍റെ ക​യ്യി​ൽ മു​റു​ക്കെ പി​ടി​ച്ചു. അ​ച്ഛ​ൻ മ​രി​ച്ച​തി​നു ശേ​ഷം ആ​ണ് അ​ദ്ദേ​ഹം കു​ട്ടി​ക​ളു​ടെ ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ട​ത്, എ​നി​ക്ക് എ​ന്‍റെ കു​ട്ടി​ക​ളെ പി​രി​ക്കാ​ൻ പ​റ്റി​ല്ല. വ​ള​രെ അ​ടു​പ്പ​മാ​ണ് കു​ട്ടി​ക​ൾ ത​മ്മി​ൽ അ​ങ്ങ​നെ​യു​ള്ള കു​ട്ടി​ക​ളെ ഞാ​ൻ എ​ങ്ങ​നെ പി​രി​ക്കും.

അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാം എ​നി​ക്ക് കു​ട്ടി​ക​ൾ പ്രാ​ണ​നാ​ണെ​ന്ന്. എ​ന്നെ വി​ഷ​മി​പ്പി​ക്കാ​ൻ ആ​ണ് കു​ട്ടി​ക​ളെ ചോ​ദി​ച്ച​ത്. ഇ​വി​ടു​ത്തെ നി​യ​മം എ​ന്നെ ഒ​ന്നും ചെ​യ്യി​ല്ല രാ​ഷ്ട്രീ​യ​ത്തി​ലും നി​യ​മ​മേ​ഖ​ല​യി​ലും ഒ​ക്കെ എ​നി​ക്ക് സു​ഹൃ​ത്തു​ക്ക​ൾ ഉ​ണ്ട്. ജ​ഡ്ജി​മാ​ർ എ​ല്ലാം എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ്. നീ ​ഇ​വി​ടെ ജ​യി​ക്കി​ല്ല എ​ന്നൊ​ക്കെ പ​റ​യു​മാ​യി​രു​ന്നു.
​സ​രി​ത​യു​ടെ വാ​ക്കു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.