സുരാജും അഞ്ചു ഭാര്യമാരും; നിതിൻ രഞ്ജി പണിക്കരുടെ "നാഗേന്ദ്രൻസ് ഹണിമൂൺസ്'
Thursday, May 23, 2024 11:01 AM IST
കസബ, കാവൽ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന പുതിയ വെബ്സീരിസാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.
സുരാജ് വെഞ്ഞാറമൂട് ടൈറ്റിൽ റോളിലെത്തുന്ന സീരീസിൽ ശ്വേത മേനോൻ, ഗ്രേസ് ആന്റണി, കനി കുസൃതി, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ എന്നിവരാണ് നായികമാരായി എത്തുന്നത്.
ബഹുഭാര്യത്വം പുലർത്തുന്നയാളുടെ വേഷമാണ് സുരാജ് കൈകാര്യം ചെയ്യുന്നത് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഒരു ജീവിതം അഞ്ചു ഭാര്യമാർ (1 ലൈഫ്, 5 വൈവ്സ്) എന്നാണ് വെബ് സീരീസിന്റെ ടാഗ് ലൈൻ.
ഒരു കോമഡി എന്റർടെയ്നറായിരിക്കും നാഗേന്ദ്രൻസ് ഹണിമൂൺസ്. ചിത്രത്തിന്റെ റിലീസിംഗ് പ്രഖ്യാപിച്ചിട്ടില്ല. വലിയ സ്വപ്നങ്ങൾ, നിറയെ ചിരി. നാഗേന്ദ്രൻസ് ഹണിമൂൺസ് വരുന്നു എന്നാണ് ഡിസ്നി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.