നല്ല സമയം ഒടിടിയിലേക്ക്; ചിത്രം ഏപ്രിൽ 15-ന്
Friday, March 31, 2023 11:56 AM IST
ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം ഒടിടിയിൽ റിലീസ് ചെയ്യുന്നു. ഏപ്രിൽ 15നാണ് ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുക. സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.
ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ എന്ന് ചൂണ്ടിക്കാട്ടി എക്സൈസ് കേസ് എടുത്തിരുന്നു. തുടർന്ന് ഡിസംബർ 30-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം നാല് ദിവസങ്ങൾക്കുശേഷം പിൻവലിച്ചിരുന്നു. പിന്നീട് ഈ കേസ് കോടതി റദ്ദാക്കിയിരുന്നു.
ഇര്‍ഷാദാണ് നല്ല സമയത്തിലെ നായകന്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്സണ്, നന്ദന സഹദേവന്, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.