‘റോ​ഷാ​ക്ക്’ സം​വി​ധാ​യ​ക​ന്‍റെ ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി പൃ​ഥ്വി​രാ​ജ്; നി​ർ​മാ​ണം സു​പ്രി​യ
Wednesday, August 28, 2024 12:39 PM IST
മ​മ്മൂ​ട്ടി ചി​ത്രം ‘റോ​ഷാ​ക്കി’​നു ശേ​ഷം നി​സാം ബ​ഷീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്നു. 'നോ​ബ​ഡി' എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഗു​രു​വാ​യൂ​ര​മ്പ​ല​ന​ട​യി​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ജ​യാ​ഘോ​ഷ​ത്തി​ൽ വ​ച്ചാ​ണ് ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ഇ4 ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സും പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്‌​ഷ​ൻ​സും ചേ​ർ​ന്നാ​ണ് നി​ര്‍​മാ​ണം. സ​മീ​ർ അ​ബ്ദു​ൾ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്നു. ആ​സി​ഫ് അ​ലി നാ​യ​ക​നാ​യ കെ​ട്ട്യോ​ളാ​ണ് എ​ന്‍റെ മാ​ലാ​ഖ എ​ന്ന ചി​ത്ര​മാ​യി​രു​ന്നു നി​സാം ബ​ഷീ​റി​ന്‍റെ ആ​ദ്യ സം​വി​ധാ​നം.

ഇ​ബി​ലീ​സ്, റോ​ഷാ​ക്ക്, അ​ഡ്വ​ഞ്ചേ​ഴ്സ് ഓ​ഫ് ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നീ സി​നി​മ​ക​ൾ​ക്ക് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ആ​ളാ​ണ് സ​മീ​ർ അ​ബ്ദു​ൾ. ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളോ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളോ ഒ​ന്നും ത​ന്നെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.