"പത്മ' യായി സുരഭി ലക്ഷ്മി
Sunday, January 24, 2021 6:57 PM IST
നടന് അനൂപ് മേനോന് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് "പത്മ'. ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന "പത്മ' യിലെ നായകനെ അനൂപ് മേനോന് അവതരിപ്പിക്കുന്നു. കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നതും അനൂപ് മേനോന് തന്നെയാണ്.
ശങ്കര്‍ രാമകൃഷ്ണന്, മെറീന മൈക്കിള്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ബാക്കി ഇരുപതോളം പേരും പുതുമുഖങ്ങളാണ്. മഹാദേവന്‍തമ്പി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.