പ്രണവിനെ ഊട്ടിയിൽ കണ്ടെത്തി ആരാധകർ, സിനിമ ഹിറ്റാണെന്ന് ആ ചെറുക്കനോട് പറയാൻ കമന്റുകൾ; വൈറൽ വീഡിയോ
Monday, April 15, 2024 11:58 AM IST
വർഷങ്ങൾക്ക് ശേഷം തിയറ്ററുകളിൽ സൂപ്പർഹിറ്റായി ഓടുന്പോൾ ചിത്രത്തിലെ നായകൻ പ്രണവ് മോഹൻലാൽ ഇപ്പോൾ ഊട്ടിയിലാണ്. റിലീസ് ദിനം പ്രണവ് ഊട്ടിയിലാണെന്ന് അമ്മ സുചിത്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെയാണ് ഊട്ടിയിലെത്തിയ ചില മലയാളി സഞ്ചാരികളുടെ കണ്ണിൽ പ്രണവ് പെടുന്നത്.
ചിത്രം സൂപ്പർഹിറ്റായി മുന്നേറുന്പോൾ ഇതൊന്നും കാര്യമാക്കാതെ തന്റെ ജീവിതവും യാത്രകളുമായി മുന്നോട്ടുപോകുകയാണ് ഈ താര പുത്രൻ.
സാധരാണയിൽ സാധരണക്കാരനായി ഊട്ടിയിൽ സുഹൃത്തുക്കൾക്കൊപ്പം പ്രണവ് നിൽക്കുന്ന വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. ബൈക്കിൽ സ്ഥലങ്ങൾ ചുറ്റുന്ന സോളമന് ഡാനിയലും സംഘവുമാണ് ഊട്ടിയിൽ വച്ച് അപ്രതീക്ഷിതമായി താരത്തെ കണ്ടത്.
പരിചയപ്പെടാനെത്തിയ ഇവരെ നിരാശരാക്കാതെ വിശേഷങ്ങൾ പങ്കിടുകയും ഒരുമിച്ച് ചിത്രത്തിനു പോസ് ചെയ്യുകയും ചെയ്ത ശേഷമാണ് പ്രണവ് ഇവരുടെ അരികിൽ നിന്നും മടങ്ങിയത്.
രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്കു ലഭിക്കുന്നത്. ‘‘കൊല്ലത്തിൽ ഒരു തവണ വരുന്നു ഒരു പടം ചെയ്യുന്നു, പടം ഹിറ്റ് അടിക്കുന്നു പോകുന്നു.’’, ‘‘എടോ ആ ചങ്ങായിനോട് പ,റ മൂപ്പരാണ് ഈ പടത്തിലെ നായകനും ഈ പടം ഹിറ്റ് ആണെന്നും...എജ്ജാധി മനുസനെടൊ..’’...ഇങ്ങനെ പോകുന്നു കമന്റുകൾ.