"ഓ നരൻ ഞാനൊരു നരൻ' അച്ഛന്റെ പാട്ട് ഏറ്റുപാടി പ്രണവ് മോഹൻലാൽ, ഒപ്പം ബേസിലും ധ്യാനും; വീഡിയോ
Saturday, April 20, 2024 11:30 AM IST
നരൻ സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനം ഓ നരൻ ഏറ്റുപാടി പ്രണവ് മോഹൻലാൽ. വർഷങ്ങൾക്ക് ശേഷം സിനിമയുടെ സെറ്റിൽ വച്ച് എടുത്ത ഗാനം ചിത്രത്തിന്റെ നിർമാതാവ് വിശാഖ് സുബ്രമണ്യമാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഓ നരൻ ഗാനം ആലപിച്ച വിനീത് ശ്രീനിവാസൻ ഉറങ്ങിക്കിടക്കുന്ന മുറിയുടെ പുറത്താണ് സംഘത്തിന്റെ ഗാനാലപനം.
ബേസിലും ധ്യാൻ ശ്രീനിവാസനും, അജുവിനും വിശാഖിനുമൊപ്പമാണ് പ്രണവ് ഗാനം ഏറ്റുപാടുന്നത്. ഞങ്ങൾ പാടും, ഡയറക്ടർ ഉറങ്ങും എന്നാണ് വിനീതിനെ ടാഗ് ചെയ്ത് വിശാഖ് എഴുതിയിരിക്കുന്നത്.
താൻ ഉറങ്ങിക്കിടക്കുന്പോൾ എഴുന്നേൽപ്പിക്കാനായി പ്രണവ് ഉൾപ്പെടെയുള്ളവർ ധ്യാനിന്റെ നേത്യത്വത്തിൽ മുറിയുടെ പുറത്ത് വളരെ ഉറക്കെ പാട്ടുപാടുമായിരുന്നു എന്നും എന്നാൽ താൻ കിടന്നുറങ്ങുമായിരുന്നുവെന്ന് വിനീത് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
നരന്റെ മകൻ പുറകിൽ നിന്ന് തകർത്ത് പാടുന്നുണ്ടല്ലോയെന്നും സൈലന്റ് ആയി നടന്ന പ്രണവിനെ വരെ എല്ലാ ഉഡായിപ്പും പഠിപ്പിച്ചുവെന്നും തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.