സൗബിനും ബേസിലും ചെന്പൻ വിനോദും പ്രധാനവേഷത്തിൽ, നിർമാണം അൻവർ റഷീദ്; പ്രാവിൻകൂട് ഷാപ്പ്
Thursday, February 29, 2024 1:39 PM IST
സൗബിൻ, ബേസിൽ ജോസഫ്, ചെന്പൻ വിനോദ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അൻവർ റഷീദ് പ്രൊഡക്ഷൻസ് ഒരുക്കുന്ന പുതിയ ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. ശ്രീരാജ് ശ്രീനിവാസനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായഗ്രഹണം. സംഗീതം വിഷ്ണു വിജയ്. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്. പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ എ.ആർ. നാസർ.
2020ൽ പുറത്തിറങ്ങിയ ട്രാൻസ് എന്ന ചിത്രത്തിന് ശേഷം അൻവർ റഷീദ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.