മ​മി​ത ബൈ​ജു​വും ന​സ്‌​ലി​നും ഒ​ന്നി​ക്കു​ന്ന "പ്രേ​മ​ലു'; നി​ർ​മാ​ണം ഭാ​വ​ന സ്റ്റു​ഡി​യോ​സ്
Friday, December 1, 2023 11:52 AM IST
ഭാ​വ​ന സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ ഫ​ഹ​ദ് ഫാ​സി​ലും ദി​ലീ​ഷ് പോ​ത്ത​നും ശ്യാം ​പു​ഷ്ക​ര​നും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് പേ​രി​ട്ടു. പ്രേ​മ​ലു എ​ന്നാ​ണ് ചി​ത്ര​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. മ​മി​ത ബൈ​ജു​വും ന​സ്‌​ലി​നു​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഭാ​വ​ന സ്റ്റു​ഡി​യോ​സ് നി​ർ​മി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ഗി​രീ​ഷ് എ.​ഡി​യാ​ണ്. ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ, സൂ​പ്പ​ർ ശ​ര​ണ്യ എ​ന്നീ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് ഗി​രീ​ഷ്.



വി​ഷ്ണു വി​ജ​യി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്. ത​ല്ലു​മാ​ല, സു​ലേ​ഖ മ​ന​സി​ൽ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ വി​ഷ്ണു​വി​ന്‍റെ ഗാ​ന​ങ്ങ​ൾ ത​രം​ഗ​മാ​യി​രു​ന്നു.

അ​ജ്മ​ൽ സാ​ബു കാ​മ​റ​യും ആ​കാ​ശ് ജോ​സ​ഫ് എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ വി​നോ​ദ് ര​വീ​ന്ദ്ര​ൻ, ഗാ​ന ര​ച​ന സു​ഹൈ​ൽ കോ​യ, വ​സ്ത്രാ​ല​ങ്കാ​രം ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ, മേ​ക്ക​പ്പ് റോ​ണ​ക്സ് സേ​വ്യ​ർ, ആ​ക്‌​ഷ​ൻ ഡ​യ​റ​ക്ട​ർ ജോ​ളി ബാ​സ്റ്റി​ൻ,

കൊ​റി​യോ​ഗ്രാ​ഫി സു​മേ​ഷ്–​ജി​ഷ്ണു, ക​ള​റി​സ്റ്റ് ര​മേ​ശ് സി.​പി., പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ റി​ച്ചാ​ർ​ഡ്, ഡി​ഐ -ക​ള​ർ പ്ലാ​ന​റ്റ് സ്റ്റു​ഡി​യോ​സ്, വി​എ​ഫ്എ​ക്സ് എ​ഗ് വൈ​റ്റ് വീ ​എ​ഫ്എ​ക്സ്, സ്റ്റി​ൽ​സ് ജാ​ൻ ജോ​സ​ഫ് ജോ​ർ​ജ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ യെ​ല്ലോ ടൂ​ത്ത്സ്, പി​ആ​ർ​ഒ ആ​തി​ര ദി​ൽ​ജി​ത്, ചീ​ഫ് അ​സോ​ഷ്യേ​റ്റ് ഡ​യ​റ​ക്ട​ർ രോ​ഹി​ത് ച​ന്ദ്ര​ശേ​ഖ​ർ, എ​ക്സി​ക്യൂ​ട്ടീ​വ്‌ പ്രൊ​ഡ്യൂ​സ​ർ ജോ​സ് വി​ജ​യ്, ബെ​ന്നി ക​ട്ട​പ്പ​ന, വി​ത​ര​ണം ഭാ​വ​ന റി​ലീ​സ്.

തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ഹൈ​ദ​ര​ബാ​ദ്, പൊ​ള്ളാ​ച്ചി തു​ട​ങ്ങി​യ നാ​ല് ലോ​ക്കേ​ഷ​നു​ക​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.