മി​ഗ്ജൗ​മ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ഞെ​ട്ടി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച് റ​ഹ്മാ​ൻ; വീ​ഡി‌​യോ
Monday, December 4, 2023 1:37 PM IST
ചെ​ന്നൈ ന​ഗ​ര​ത്തെ ഭീ​തി​യി​ലാ​ഴ്ത്തു​ന്ന മി​ഗ്ജൗ​മ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ഭീ​ക​ര​ത വ​ർ​ധി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച് ന​ട​ൻ റ​ഹ്മാ​ൻ.

ഒ​രു അ​പ്പാ​ർ​ട്മെ​ന്‍റ്നു താ​ഴെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വെ​ള്ള​ത്തി​ന്‍റെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പെ​ട്ടു നി​ര​ങ്ങി പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് റ​ഹ്മാ​ൻ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.



അ​തേ​സ​മ​യം അ​തി​ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും കാ​ര​ണം ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാം കൊ​ച്ചി​യി​ലേ​ക്കു​ള്ള യാ​ത്ര മാ​റ്റി​വ​ച്ചു.

പു​തി​യ സി​നി​മ​യാ​യ ‘ര​ജ​നി’​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തേ​ണ്ട​താ​യി​രു​ന്നു കാ​ളി​ദാ​സ്. മാ​ധ്യ​മ​ങ്ങ​ളു​മാ​യി കാ​ളി​ദാ​സ് ജ​യ​റാ​മും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തേ​ണ്ടി​യി​രു​ന്ന പരിപാടി താ​ര​ത്തി​ന്‍റെ അ​ഭാ​വം മൂ​ലം മാ​റ്റി​വ​ച്ചു.

മി​ഗ്ജൗ​മ് ചു​ഴ​ലി​ക്കാ​റ്റ് നി​ല​വി​ൽ മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ തെ​ക്ക​ൻ ആ​ന്ധ്രാ​പ്ര​ദേ​ശ്, വ​ട​ക്ക​ൻ ത​മി​ഴ്നാ​ട് തീ​ര​ത്തി​നു സ​മീ​പം ചെ​ന്നൈ​യി​ൽ നി​ന്ന് 110 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി സ്ഥി​തി ചെ​യ്യു​ക​യാ​ണ്.

ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള 20 വി​മാ​ന​സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി. എ​ട്ടെ​ണ്ണം ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​ഴി തി​രി​ച്ചു​വി​ട്ടു. വ​ന്ദേ​ഭാ​ര​ത് അ​ട​ക്കം ചെ​ന്നൈ​യി​ലേ​ക്കു​ള്ള ആ​റു ട്രെ​യി​നു​ക​ള്‍ കൂ​ടി റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

ത​മി​ഴ്‌​നാ​ട്ടി​ല്‍ മ​ഴ ശ​ക്ത​മാ​യ​തോ​ടെ ആ​ന്ധ​പ്ര​ദേ​ശി​ലും ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വ​ട​ക്ക​ന്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ ഇ​പ്പോ​ഴും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ചെ​ന്നൈ ന​ഗ​ര​ത്തി​ല്‍ മി​ക്ക​യി​ട​ത്തും വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.