അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം രാജസേനൻ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ഞാനും പിന്നൊരു ഞാനും എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ രാജസേനൻ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നടൻമാരായ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ ചേർന്ന് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശനിയാഴ്ച പുറത്തിറക്കും.
ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ചിത്രം നിർമിക്കുന്നത്. തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനൻ തന്നെയാണ് വേഷമിടുന്നത്.
ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു. ക്രൈം ഇൻവസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഇത്. സർക്കിൾ ഇൻസ്പെക്ടര് പരമേശ്വരനായാണ് ഇന്ദ്രൻസ് എത്തുന്നത്.
രഘു എന്ന കഥാപാത്രമായി സുധീർ കരമനയും അമ്മാവൻ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം എം. ജയചന്ദ്രൻ ആണ്. രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗാനരചന ഹരിനാരായണൻ.
ഛായാഗ്രഹണം- സാംലാൽ പി. തോമസ്, എഡിറ്റിംഗ്-വി. സാജൻ, സ്ക്രിപ്റ്റ് അസിസ്റ്റന്റ്- പാർവതി നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രസാദ് യാദവ്, മേക്കപ്പ്- സജി കാട്ടാക്കട, കലാസംവിധാനം -മഹേഷ് ശ്രീധർ,
വസ്ത്രാലങ്കാരം- ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫി- ജയൻ ഭരതക്ഷേത്ര, പ്രൊഡക്ഷൻ കൺട്രോളർ- എസ്.എൽ. പ്രദീപ്, സ്റ്റിൽസ്-കാഞ്ചൻ ടി.ആർ., പിആർഒ മഞ്ജു ഗോപിനാഥ്, ഡിസൈൻസ്-ഐഡന്റ് ടൈറ്റിൽ ലാബ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.