ര​ഞ്ജി പ​ണി​ക്ക​ർ​ക്ക് വീ​ണ്ടും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി ഫി​യോ​ക്
Monday, December 4, 2023 11:10 AM IST
ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​ഞ്ജി പ​ണി​ക്ക​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്. ര​ഞ്ജി പ​ണി​ക്ക​ർ​ക്ക് പ​ങ്കാ​ളി​ത്ത​മു​ള്ള നി​ർ​മാ​ണ വി​ത​ര​ണ​ക്ക​മ്പ​നി കു​ടി​ശി​ക ന​ൽ​കാ​നു​ണ്ടെ​ന്നും കു​ടി​ശി​ക തീ​ർ​ക്കും​വ​രെ ര​ഞ്ജി​യു​ടെ സി​നി​മ​ക​ളു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നും ഫി​യോ​ക് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​വും ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ ഫി​യോ​ക് സം​ഘ​ട​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ര​ഞ്ജി പ​ണി​ക്ക​ർ അ​ഭി​ന​യി​ച്ച​തോ മ​റ്റ് ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ പ​ങ്കാ​ളി ആ​യി​ട്ടു​ള​ള​തോ ആ​യ ചി​ത്ര​ങ്ങ​ളോ​ട് യാ​തൊ​രു വി​ധ സ​ഹ​ക​ര​ണ​വു​ണ്ടാ​കി​ല്ലെ​ന്നാ​ണ് കാ​ണി​ച്ചാ​ണ് സം​ഘ​ട​ന വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്.

എ​ന്നാ​ൽ വി​ല​ക്ക് നി​ല​നി​ൽ​ക്കെ ത​ന്നെ ര​ഞ്ജി പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ സെ​ക്‌​ഷ​ൻ 306 ഐ​പി​സി എ​ന്ന ചി​ത്രം ഏ​പ്രി​ല്‍ എ​ട്ടി​ന് റി​ലീ​സ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.