കു​ടി​ശി​ക ത​വ​ണ​ക​ളാ​യി ന​ൽ​കാ​മെ​ന്നു​റ​പ്പ്; ര​ഞ്ജി പ​ണി​ക്ക​രു​ടെ വി​ല​ക്ക് നീ​ക്കി ഫി​യോ​ക്
Tuesday, December 5, 2023 12:41 PM IST
ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ര​ഞ്ജി പ​ണി​ക്ക​രു​ടെ വി​ല​ക്ക് നീ​ക്കി തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്. ര​ഞ്ജി പ​ണി​ക്ക​ർ​ക്ക് പ​ങ്കാ​ളി​ത്ത​മു​ള്ള നി​ർ​മാ​ണ വി​ത​ര​ണ​ക്ക​മ്പ​നി കു​ടി​ശി​ക ന​ൽ​കാ​നു​ണ്ടെ​ന്നും കു​ടി​ശി​ക തീ​ർ​ക്കും​വ​രെ ര​ഞ്ജി​യു​ടെ സി​നി​മ​ക​ളു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു ഫി​യോ​ക് തി​ങ്ക​ളാ​ഴ്ച​യെ​ടു​ത്ത തീ​രു​മാ​നം. ഇ​തി​നെ തു​ട​ർ​ന്നാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

എ​ന്നാ​ൽ ത​രാ​നു​ള്ള കു​ടി​ശി​ക ത​വ​ണ​ക​ളാ​യി ന​ല്‍​കാ​മെ​ന്ന് ര​ഞ്ജി പ​ണി​ക്ക​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഘ​ട​ന വി​ല​ക്ക് നീ​ക്കി​യി​രി​ക്കു​ന്ന​ത്.

ഏ​ഴ് വ​ര്‍​ഷം മു​മ്പ് വി​ത​ര​ണം ചെ​യ്ത സി​നി​മ​യു​ടെ മു​ന്‍​കൂ​ര്‍​തു​ക​യാ​യ 30 ല​ക്ഷ​മാ​ണ് ന​ല്‍​കാ​നു​ണ്ടെ​ന്നാ​യി​രു​ന്നു ഫി​യോ​കി​ന്‍റെ ആ​രോ​പ​ണം. തു​ട​ര്‍​ന്ന് ര​ഞ്ജി പ​ണി​ക്ക​ര്‍ അ​ഭി​ന​യി​ക്കു​ന്ന ‘എ ​ര​ഞ്ജി​ത് സി​നി​മ’ എ​ന്ന പു​തി​യ ചി​ത്രം റി​ലീ​സ് ചെ​യ്യേ​ണ്ടെ​ന്ന് തി​യേ​റ്റ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

കൂ​ടാ​തെ ര​ഞ്ജി പ​ണി​ക്ക​ര്‍ അ​ഭി​ന​യി​ച്ച​തോ നി​ർ​മി​ച്ച​തോ സ​ഹ​ക​രി​ച്ച​തോ ആ​യ സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കേ​ണ്ടെ​ന്നും ഫി​യോ​ക് തീ​രു​മാ​നി​ച്ചി​രു​ന്നു. പ്ര​ശ്‌​നം അ​വ​സാ​നി​ച്ച​തോ​ടെ ‘എ ​ര​ഞ്ജി​ത് സി​നി​മ’ തി​യേ​റ്റ​റി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​വും ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ ഫി​യോ​ക് സം​ഘ​ട​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വി​ല​ക്ക് നി​ല​നി​ൽ​ക്കെ ത​ന്നെ ര​ഞ്ജി പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ സെ​ക്‌​ഷ​ൻ 306 ഐ​പി​സി എ​ന്ന ചി​ത്രം ഏ​പ്രി​ല്‍ എ​ട്ടി​ന് റി​ലീ​സ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.