രഞ്ജിത് ശങ്കറിന്‍റെ പുതിയ ചിത്രം ഫോര്‍ ഇയേഴ്സ് വരുന്നു
Thursday, June 30, 2022 12:19 PM IST
പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. ഫോര്‍ ഇയേഴ്സ് എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. കോളേജ് കാലഘട്ടവും പ്രണയവുമൊക്കെയാണ് ചിത്രത്തിന്‍റെ പ്രമേയം.
ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം മധു നീലകണ്ഠന്‍. സംഗീതം ശങ്കര്‍ ശര്‍മ. ജയസൂര്യ നായകനായ സണ്ണിയാണ് രഞ്ജിത് ശങ്കറിന്‍റെ പുറത്തിറങ്ങിയ അവസാന ചിത്രം. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്.