അമേരിക്കയിൽ ഭർത്താവിനും മക്കൾക്കുമൊപ്പം വിഷു ആഘോഷിച്ച് സംവൃത സുനിൽ; ഗ്രാമീണ സുന്ദരി ഇതെന്ന് ആരാധകർ
Monday, April 15, 2024 3:48 PM IST
നടി സംവൃത സുനിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഷു ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്. സെറ്റ് സാരിയുടത്ത് മുടി കോതിയൊതുക്കി ചിരിച്ചു നിൽക്കുന്ന സംവൃതയാണ് ഗ്രാമീണ സൗന്ദര്യമെന്നാണ് ആരാധകരുടെ കമന്റുകൾ.
ഭർത്താവ് അഖിലിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രിനും സഹോദരി സംജുക്തയ്ക്കുമൊപ്പമാണ് സംവൃതയുടെ വിഷു ആഘോഷം.
സംവിധായകൻ ലാൽ ജോസ്, നടി ശ്രിന്ദ, നിമിഷ സജയൻ ഉൾപ്പടെ നിരവധിപ്പേരാണ് നടിക്ക് വിഷു ആശംസകളുമായി എത്തിയത്.
2012 ലായിരുന്നു അഖിലിന്റെയും സംവൃതയുടെ വിവാഹം. തുടർന്ന് അഭിനയം വിട്ട് നോർത്ത് കലിഫോർണിയയിലേക്ക് താമസം മാറിയ സംവൃത 12 വർഷമായി അവിടെയാണ് താമസം.