ഒ​രു വ​ശ​ത്ത് കോ​ടി​ക​ള്‍ വാ​ങ്ങു​ന്ന​വ​രും മ​റു​വ​ശ​ത്ത് കൈ​നീ​ട്ടം പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ന്ന​വ​രു​മു​ള്ള സം​ഘ​ട​ന​യാ​ണ് അ​മ്മ; രാ​ജി സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ര​യു
Wednesday, August 28, 2024 9:28 AM IST
ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​നു പി​ന്നാ​ലെ​യു​ണ്ടാ​യ വി​വാ​ദ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട​തി​ല്‍ ഭി​ന്നാ​ഭി​പ്രാ​യം. കൂ​ട്ട​രാ​ജി​യെ​ന്ന തീ​രു​മാ​നം ഏ​ക​ക​ണ്ഠ​മാ​യി​ട്ട​ല്ല എ​ടു​ത്ത​തെ​ന്ന് ന​ടി സ​ര​യു പ്ര​തി​ക​രി​ച്ചു. താ​ന്‍ ഇ​തു​വ​രെ രാ​ജി​വെ​ച്ചി​ട്ടി​ല്ല. അ​തി​നാ​ല്‍ ഐ​ക​ക​ണ്ഠേ​ന​യാ​ണ് രാ​ജി​യെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സ​ര​യു കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ആ​രോ​പ​ണ വി​ധേ​യ​ര്‍ വ്യ​ക്തി​പ​ര​മാ​യി രാ​ജി​വെ​ച്ച് ഒ​ഴി​യു​ക​യെ​ന്ന​താ​ണ് ശ​രി​യെ​ന്നും ധാ​ര്‍​മി​ത​ക മു​ന്‍​നി​ര്‍​ത്തി​യാ​ണ് രാ​ജി​വെ​ച്ച​തെ​ന്നും ന​ടി അ​ന​ന്യ​യും പ്ര​തി​ക​രി​ച്ചു. വ്യ​ക്തി​പ​ര​മാ​യി രാ​ജി​യോ​ട് താ​ത്​പ​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. ടൊവീനോ തോമസ്, അനന്യ, സരയു, വിനു മോഹൻ തുടങ്ങി നാലുപേർ രാജിവച്ചിട്ടില്ലെന്നാണ് വിവരം.

""ഞാ​ന്‍ ഇ​തു​വ​രെ ക​മ്മി​റ്റി​യി​ല്‍ രാ​ജി സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ല. അ​മ്മ യോ​ഗ​ത്തി​ലും അ​ങ്ങ​നെ​യൊ​രു നി​ല​പാ​ടാ​ണ് എ​ടു​ത്ത​ത്. കൂ​ട്ട​രാ​ജി​യു​ടെ കാ​ര്യ​ത്തി​ല്‍ ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. കു​റ​ച്ചു​പേ​ര്‍ അ​തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്നു​ണ്ട്. ‘അ​മ്മ’ മാ​ത്രം അ​ഡ്ര​സ് ചെ​യ്ത് ന​ട​ത്തേ​ണ്ട ഒ​രു വാ​ര്‍​ത്താ​സ​മ്മേ​ള​ന​മാ​യി​രു​ന്നി​ല്ല അ​ത്.

‘അ​മ്മ’​യും ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ക​രും അ​ഡ്ര​സ് ചെ​യ്ത് ന​ട​ത്ത​പ്പെ​ടേ​ണ്ടി​യി​രു​ന്ന ഒ​രു വാ​ര്‍​ത്താ​സ​മ്മേ​ള​ന​മാ​യി​രു​ന്നു. അ​തു ത​ന്നെ​യാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലും പ​ങ്കു​വ​ച്ചി​ട്ടു​ള്ള അ​ഭി​പ്രാ​യം. ഇ​ത്ത​രം കോ​ലാ​ഹ​ല​ങ്ങ​ളി​ലും ഇ​ട​പെ​ട​ലു​ക​ളി​ലും താ​ല്‍​പ​ര്യ​മി​ല്ലാ​ത്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ​താ​യ സൈ​ല​ന്‍റാ​യ സ്പേ​സി​ല്‍ ജോ​ലി ചെ​യ്യാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രാ​ളാ​ണ് ‘അ​മ്മ’​യു​ടെ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​ലാ​ല്‍.

ഒ​രു​പ​ക്ഷേ അ​താ​യി​രി​ക്കാം അ​ദ്ദേ​ഹ​ത്തെ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. നാ​ളെ മു​ത​ല്‍ ന​മ്മ​ളോ​ട് സ​ഹ​ക​രി​ക്കി​ല്ല എ​ന്ന രീ​തി​യി​ലൊ​ന്നു​മ​ല്ല അ​ദ്ദേ​ഹം സം​സാ​രി​ച്ച​ത്.’ സ​ര​യു പ​റ​ഞ്ഞു. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​ദ്ദി​ഖ് പ​റ​ഞ്ഞ​ത്. ഞാ​നും വ്യ​ക്തി​പ​ര​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു. ആ​രോ​പ​ണ​ങ്ങ​ള്‍ വ​രി​ക​യാ​ണെ​ങ്കി​ല്‍ തെ​ളി​യി​ക്ക​പ്പെ​ട​ണ​മെ​ന്നും വി​ശ്വ​സി​ക്കു​ന്നു.

വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ച് ‘അ​മ്മ’​യി​ലെ അം​ഗ​ങ്ങ​ള്‍ വോ​ട്ട് ചെ​യ്ത് എ​ക്സി​ക്യൂ​ട്ടി​വി​ലേ​ക്ക് എ​ത്തി​യ ഒ​രാ​ളാ​ണ് ഞാ​ന്‍. ആ ​ഒ​രു ഉ​ത്ത​ര​വാ​ദി​ത്തം എ​നി​ക്കു​ണ്ട്. അ​തു​കൊ​ണ്ട് അ​വ​രോ​ട് ഉ​ത്ത​രം പ​റ​യേ​ണ്ട ബാ​ധ്യ​ത ഉ​ണ്ടെ​ന്നും ഞാ​ന്‍ ക​രു​തു​ന്നു. ഒരേ സ​മ​യ​ത്ത് കോ​ടി​ക​ള്‍ വാ​ങ്ങു​ക​യും മ​റു​വ​ശ​ത്ത് കൈ​നീ​ട്ടം പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ന്ന മ​റ്റൊ​രു വി​ഭാ​ഗ​വും ഒ​രു കു​ട​ക്കീ​ഴി​ലു​ള്ള സം​ഘ​ട​ന​യാ​ണ് അ​മ്മ.

വ​ള​രെ സാ​ധാ​ര​ണ​ക്കാ​രാ​യ അം​ഗ​ങ്ങ​ള്‍ അ​മ്മ​യി​ലു​ണ്ട്. അ​വ​രെ നി​രാ​ശ​പ്പെ​ടു​ത്താ​ന്‍ ഞാ​ന്‍ ഒ​രി​ക്ക​ലും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. സ്ഥാ​ന​മാ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യ​ല്ല, പ​ക്ഷേ ആ ​ചെ​റി​യൊ​രു ശ്ര​മം ആ​ത്മാ​ര്‍​ഥ​മാ​യി അം​ഗ​ങ്ങ​ള്‍​ക്കു വേ​ണ്ടി എ​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​ട്ടു​ണ്ട്. ഓ​രോ വോ​ട്ടി​നും ഞാ​ന്‍ വി​ല​ക​ല്‍​പി​ക്കു​ന്നു. അ​തു​കൊ​ണ്ട് പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ള്‍​ക്ക് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ഞാ​ന്‍ മു​ന്നി​ല്‍ ത​ന്നെ​യു​ണ്ടാ​കും.'' സ​ര​യു പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.