യുവനടൻ ശാലു റഹിം വിവാഹിതനായി
Thursday, April 18, 2024 10:21 AM IST
യുവനടൻ ശാലു റഹിം വിവാഹിതനായി. ഡോക്ടറായ നതാഷ മനോഹർ ആണ് വധു. കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് ശാലു. എട്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.
ഞങ്ങൾ ക്ലാസ്മേറ്റ്സ് ആയിരുന്നു. പ്ലസ് വണ്ണിൽ ഒന്നിച്ചായിരുന്നു പഠിച്ചത്. പതിമൂന്ന് കൊല്ലമായി പരസ്പരം അറിയാം. നല്ല സുഹൃത്തുക്കളായിരുന്നു. അതു പിന്നീട് പ്രണയത്തിലെത്തുകയും ഒന്നിച്ചു മുന്നോട്ടുപോകാനുള്ള തീരുമാനമെടുക്കുകയുമായിരുന്നു. ശാലു പറയുന്നു.
പീസ്, ഒറ്റക്കൊരു കാമുകന്, മറഡോണ, കളി, ബുള്ളറ്റ് എന്നിവയാണ് പ്രധാന സിനിമകൾ. ജി.വി. പ്രകാശ് നായകനായ റിബല്‍ എന്ന തമിഴ് സിനിമയിലും താരം ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു.