മാ​ധ്യ​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു, അ​തേ​സ​മ​യം ഇ​ക്കാ​ര്യ​ത്തി​ൽ പ​റ​യാ​നു​ള്ള​ത്; കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ഷെ​യ്ൻ നി​ഗം
Wednesday, November 29, 2023 10:26 AM IST
ഓ​യൂ​രി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ ആ​റു​വ​യ​സു​കാ​രി അ​ബി​ഗേ​ൽ സാ​റ​യെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ച്ച് ഷെ​യ്ൻ നി​ഗം.

കൊ​ല്ലം ആ​ശ്രാ​മം പോ​ലു​ള്ള ഒ​രു പ്ര​ധാ​ന ഭാ​ഗ​ത്ത് പ​ട്ടാ​പ​ക​ൽ ഇ​ത്ര​യും പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ഭേ​ദി​ച്ച് ഈ ​കു​ഞ്ഞു​മാ​യി വാ​ഹ​ന​ത്തി​ൽ അ​വ​ർ എ​ത്തി​യ​ത് ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്നു​വെ​ന്ന് ഷെ​യ്ൻ പ​റ​ഞ്ഞു.

കു​ട്ടി​യെ തി​രി​ച്ച​റി​യാ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ര്‍ ന​ൽ​കി​യ പ​ങ്ക് വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്നും ഷെ​യ്ൻ കു​റി​പ്പി​ൽ പ​റ​യു​ന്നു.

കേ​ര​ളം ഉ​റ്റു​നോ​ക്കി​യ ആ ​സ​ന്തോ​ഷ വാ​ർ​ത്ത വ​ന്നി​രി​ക്കു​ന്നു അ​ബി​ഗേ​ലി​നെ കൊ​ല്ലം ആ​ശ്രാ​മം മൈ​താ​ന​ത്ത് വ​ച്ച് തി​രി​കെ കി​ട്ടി. ര​ണ്ടു കാ​ര്യ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ പ​റ​യാ​നു​ള്ള​ത്.

1. കു​ട്ടി​യെ തി​രി​ച്ച​റി​യാ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്കാ​ണ് പ്ര​ധാ​നം. ഇ​ന്ന​ലെ മു​ത​ൽ മാ​ധ്യ​മ​ങ്ങ​ൾ കേ​ട്ടു വ​ന്ന സ​ക​ല കു​ത്തു​വാ​ക്കു​ക​ളും ഭേ​ദി​ച്ച് അ​വ​ർ ന​ട​ത്തി​യ പ്ര​ചാ​ര​ണം കു​ട്ടി​യെ ക​ണ്ടെ​ത്താ​നും തി​രി​ച്ച​റി​യാ​നും സ​ഹാ​യി​ച്ചു എ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല.

2. കൊ​ല്ലം ആ​ശ്രാ​മം പോ​ലെ ഉ​ള്ള ഒ​രു പ്ര​ധാ​ന ഭാ​ഗ​ത്ത് പ​ട്ടാ​പ​ക​ൽ ഇ​ത്ര​യും പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ഭേ​ദി​ച്ച് ഈ ​കു​ഞ്ഞു​മാ​യി വാ​ഹ​ന​ത്തി​ൽ അ​വ​ർ എ​ത്തി​യ​ത് ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്നു. സ​ന്തോ​ഷ വാ​ർ​ത്ത​യോ​ടൊ​പ്പം ഇ​തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് സാ​ധി​ക്ക​ട്ടെ. ഷെ​യ്ൻ നി​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.