സിജു വിൽസൺ നായകനാകുന്ന പഞ്ചവത്സര പദ്ധതി പ്രദർശനത്തിനൊരുങ്ങുന്നു
Wednesday, April 10, 2024 3:48 PM IST
സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്യുന്ന പഞ്ചവത്സര പദ്ധതി ഏപ്രിൽ ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്നു.
കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ.ജി. അനിൽകുമാർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം 'തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ എഴുതുന്നു. ആൽബി ഛായാഗ്രഹണം നിർവഹിക്കുന്നു.
റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. എഡിറ്റിംഗ്-കിരൺ ദാസ്. എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പി.പി. കുഞ്ഞികൃഷ്ണൻ ഒരു പ്രധാനവേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ. മേനോൻ നായികയാവുന്നു.
നിഷ സാരംഗ്, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
പ്രൊഡക്ഷൻ കൺട്രോളർ-ബിനു പി.കെ., കല-ത്യാഗു തവന്നൂർ, മേക്കപ്പ്-രഞ്ജിത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം-വീണ സ്യാമന്തക്,സ്റ്റിൽസ്-ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രജലീഷ്,
ആക്ഷൻ- മാഫിയ ശശി.സൗണ്ട് ഡിസൈൻ- ജിതിൻ ജോസഫ്, സൗണ്ട് മിക്സിംഗ്-ഷിനോയ് ജോസഫ്, വിഎഫ്എക്സ്-അമൽ, ഷിമോൻ എൻ.എക്സ്, ഫിനാൻസ് കൺട്രോളർ -ധനേഷ് നടുവല്ലിയിൽ. പിആർഒ- എ.എസ്. ദിനേശ്.