മാനസിക സമ്മർദത്തെ എങ്ങനെ നേരിടാം? പ്രിയനടിയുടെ ട്രിക്കുകൾ
Sunday, January 17, 2021 6:48 PM IST
ജീവിതത്തിൽ മാനസിക സമ്മർദം അനുഭവിക്കാത്തവരായി ആരും കാണില്ല. ചിലർ പെട്ടെന്ന് സമ്മർദങ്ങളെ തരണം ചെയ്യും. ചിലരാകട്ടെ മാനസിക സമ്മർദം താങ്ങാനാവാതെ വിഷാദരോഗത്തിലേക്കും മറ്റും പോകും. എന്നാൽ മാനസിക സമ്മർദം എങ്ങനെ ഒഴിവാക്കമെന്ന് പറഞ്ഞുതരുകയാണ് മലയാളികളുടെ പ്രിയ നടി ശോഭന.
ഡാന്‍സ് പ്രാക്ടീസിലൂടെയും മനോഹരമായി പെയിന്റ് ചെയ്ത തന്റെ വീടിന്റെ അകം നോക്കി നടന്നുമെല്ലാമാണ് മാനസിക സമ്മർദം മാറ്റുന്നതെന്നാണ് നടി പറയുന്നത്. തന്റെ വളര്‍ത്തുനായയെയും താരം തന്റെ ഇൻസ്റ്റഗ്രാം വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്. സത്യന് സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.