അനന്യയുടെ സ്വർഗം; ഷൂട്ടിംഗ് തുടങ്ങി
Friday, April 12, 2024 1:15 PM IST
സിഎൻ ഗ്ലോബൽ മൂവീസ് നിർമിക്കുന്ന പുതിയ ചിത്രം സ്വർഗത്തിന്റെ ചിത്രീകരണം പൂഞ്ഞാറിൽ ആരംഭിച്ചു. ഒരു സംഘം വിദേശ മലയാളികളുടെ കൂട്ടായ സംരംഭമാണ് സിഎൻ ഗ്ലോബൽ മൂവീസ്.
ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിനു ശേഷം റെജീസ് ആന്റണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അനന്യ, സാജൻ ചെറുകയിൽ, സിജോയ് വർഗീസ്, അജു വർഗീസ്, ജോണി ആന്റണി, മഞ്ജു പിള്ള, വിനീത് തട്ടിൽ, അഭിരാം രാധാകൃഷ്ണൻ, രഞ്ജിത്ത് കങ്കോൽ, ഉണ്ണിരാജ, കുടശനാട് കനകം, ശീറാം ദേവാഞ്ജന എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.
ക്രൈസ്തവ പശ്ചാത്തലത്തിലൂടെ അയൽപക്കക്കാരായ രണ്ടു വീടുകളെ കേന്ദ്രികരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. സാമ്പത്തിക ഏറ്റക്കുറച്ചിലുകൾ ഈ വീട്ടുകാർക്കിടയിൽ ഉണ്ടെങ്കിലും വീട്, ഒരു സ്വർഗമാകുന്ന ചില കാര്യങ്ങൾ തിരിച്ചറിവാകാൻ പ്രചോദനമാകുന്നതാണ് തികഞ്ഞ കുടുംബ മുഹൂർത്തങ്ങളിലൂടെയും നർമത്തിലൂടെയും അവതരിപ്പിക്കുന്നത്.
കഥ - ലിസ്സി കെ. ഫെർണാണ്ടസ്. തിരക്കഥ - റെജീസ് ആന്റണി, റോസ് റെജീസ്, ഗാനങ്ങൾ - എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സന്തോഷ് വർമ, ബേബി ജോൺ കലയന്താനി,
ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ബേബി ജോൺ കലയന്താനി ആദ്യമായി ഒരു സിനിമയ്ക്ക് ഗാനങ്ങൾ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്.
സംഗീതം - മോഹൻ സിതാര, ജിന്റോ ജോൺ, ലിസി കെ.ഫെർണാണ്ടസ്. ഛായാഗ്രഹണം - എസ്. ശരവണൻ. എഡിറ്റിംഗ്- ഡോൺ മാക്സ്, കലാസംവിധാനം. അപ്പുണ്ണി സാജൻ. മേക്കപ്പ് പാണ്ഡ്യൻ
കോസ്റ്റ്യും - ഡിസൈൻ - റോസ് റെജീസ്. അസോ. ഡയറക്ടേർസ് - റെജിലേഷ്, ആന്ററോസ് മാണി.
പ്രൊഡക്ഷൻ മാനേജർ റഫീഖ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ബാബുരാജ് മനിശേരി, പ്രൊഡക്ഷൻ കൺട്രോളർ - തോബിയാസ്. പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. വാഴൂർ ജോസ്. ഫോട്ടോ - ജിജേഷ് വാടി.