ക്ലീൻ യു സർട്ടിഫിക്കറ്റുമായി സ്താനാർത്തി ശ്രീക്കുട്ടൻ
Wednesday, April 10, 2024 3:27 PM IST
ബഡ്ജറ്റ് ലാബ് ഫിലിംസിന്റെ ബാനറിൽ നിഷാന്ത് പിള്ള, മുഹമ്മദ് റാഫി എന്നിവർ നിർമിച്ച്
വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാർത്തി ശ്രീക്കുട്ടൻ എന്ന ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കേഷനാണ് ലഭിച്ചിരിക്കുന്നത്. യുപി സ്കൂൾ പശ്ചാത്തലത്തിലൂടെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രണ്ടു കുട്ടികളെ പ്രധാനമായു കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നി മുൻനിര താരങ്ങൾക്ക് ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, കണ്ണൻ നായർ,രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, ശ്രീനാഥ്, രാജീവ്, ഗംഗ മീരാ, ശ്രുതി സുരേഷ് എന്നിവരാണ് മറ്റുള്ള താരങ്ങൾ.
മുരളി കൃഷ്ണൻ, ആനന്ദ് മൻമഥൻ, സംവിധായകൻ വിനേഷ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
അനൂപ് വി. ശൈലജ ഛായാഗ്രഹണവും കൈലാഷ് എസ്. ഭവൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഗാനങ്ങൾ ഒരുക്കിയത് പി.എസ്. ജയഹരിയാണ്.
വിനായക് ശശികുമാർ, മനു മഞ്ജിത്ത്, അഹല്യ ഉണ്ണികൃഷ്ണൻ എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്. പിആർഒ -വാഴൂർ ജോസ്.