ചു​ണ്ണാ​മ്പു​ണ്ടോ? സോ​റി ഞാ​ൻ മു​റ​ക്കാ​റി​ല്ല; മോ​ണ കാ​ട്ടി ചി​രി​ക്കു​ന്ന മ​ല​യാ​ളത്തിന്‍റെ മു​ത്ത​ശി
Friday, December 1, 2023 10:53 AM IST
ക​ല്യാ​ണ​രാ​മ​നി​ലെ മോ​ണ​കാ​ട്ടി​യു​ള്ള ആ ​ചി​രി ക​ണ്ട് സു​ബ്ബ​ല​ക്ഷ്മി​യോ​ട് സ്നേ​ഹം തോ​ന്നാ​ത്ത​വ​രാ​യി ആ​രാ​ണു​ള്ള​ത്. ചു​ണ്ണാ​മ്പു​ണ്ടോ കൈ​യി​ൽ എ​ന്ന തെ​ക്കേ​ട​ത്തെ ഗോ​പാ​ല​കൃ​ഷ്ണ​ൻ പി.​പി​യോ​ട് സോ​റി ഞാ​ൻ മു​റു​ക്കാ​റി​ല്ലാ​യെ​ന്ന് പ​റ​ഞ്ഞ് മോ​ണ​കാ​ട്ടി ചി​രി​ച്ച കാ​ർ​ത്തി​യാ​നി.

സു​ബ്ബ​ല​ക്ഷ്മി അ​വ​ത​രി​പ്പ​ച്ച വേ​ഷ​ങ്ങ​ളി​ൽ മ​റ​ക്കാ​നാ​വാ​ത്ത​യൊ​ന്ന്. ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ‌​യ്ത ന​ന്ദ​ന​ത്തി​ലൂ​ടെ മ​ല​യാ​ള​സി​നി​മ​യി​ലെ​ത്തി​യ സു​ബ്ബു എ​ന്ന സു​ബ്ബ​ല​ക്ഷ്മി​യ്ക്ക് ഏ​റെ​യും മു​ത്ത​ശി വേ​ഷ​ങ്ങ​ളാ​യി​രു​ന്നു ല​ഭി​ച്ച​ത്.



ന​ന്ദ​ന​ത്തി​ലെ മൂ​ന്ന് വേ​ല​ക്കാ​രി​ക​ളി​ൽ ഏ​റ്റ​വും ഭാ​ഗ്യ​മു​ള്ള വേ​ല​ക്കാ​രി. ഭ​ക്ഷ​ണം ക​ഴി​ച്ചും വി​ശ്ര​മി​ച്ചും മാ​ത്രം സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന സു​ബ്ബു​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് അ​ന്നേ ആ​രാ​ധ​ക​ർ ഏ​റെ​യാ​യി​രു​ന്നു.



ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ൽ ഏ​ക​ദേ​ശം 27 വ​ർ​ഷ​ക്കാ​ലം സം​ഗീ​താ​ധ്യാ​പി​ക​യാ​യി ജോ​ലി നോ​ക്കി​യി​രു​ന്ന സു​ബ്ബ​ല​ക്ഷ്മി ആ​കാ​ശ​വാ​ണി​യി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ജോ​ലി​യി​ൽ നി​ന്ന് റി​ട്ട​യ​ർ ചെ​യ്ത ശേ​ഷം ഹോ​ർ​ലി​ക്സി​ന്‍റെ ഒ​രു പ​ര​സ്യ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്.

ന​ർ​ത്ത​കി​യും അ​ഭി​നേ​ത്രി​യു​മാ​യ മ​ക​ൾ താ​രാ​ക​ല്യാ​ണി​നൊ​പ്പം ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​യു​ടെ ചി​ത്രീ​ക​ര​ണ സെ​റ്റി​ൽ എ​ത്തി​യ​പ്പോ​ൾ ന​ട​ൻ സി​ദ്ദീ​ഖി​നെ പ​രി​ച​യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് സി​ദ്ദീ​ഖ് വ​ഴി ത​ന്നെ ന​ന്ദ​നം സി​നി​മ​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ക​യു​മാ​യി​രു​ന്നു.

മ​ല​യാ​ള​ത്തി​ന് പു​റ​മെ അ​ന്യ ഭാ​ഷ​ക​ളി​ലും സു​ബ്ബ​ല​ക്ഷ്മി ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചു. വി​ജ​യ്‌​യ്ക്കൊ​പ്പം ബീ​സ്റ്റ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഏ​റ്റ​വും അ​വ​സാ​നം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

സി​നി​മ​യ്ക്കു പു​റ​മെ നി​ര​വ​ധി ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളി​ലും പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ലു​മെ​ല്ലാം സു​ബ്ബ​ല​ക്ഷ്‍​മി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ബോ​ളി​വു​ഡ് ന​ട​ന്മാ​രാ​യ ര​ൺ​ബീ​ർ ക​പൂ​റി​നും സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​നു​മൊ​പ്പം പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു.

ക​ല്യാ​ണ​രാ​മ​ന്‍, തി​ള​ക്കം, പാ​ണ്ടി​പ്പ​ട, സി​ഐ​ഡി മൂ​സ, സൗ​ണ്ട് തോ​മ, കൂ​ത​റ, പ്ര​ണ​യ​ക​ഥ, സീ​ത ക​ല്യാ​ണം, വ​ണ്‍, റാ​ണി പ​ദ്മി​നി തു​ട​ങ്ങി എ​ഴു​പ​തോ​ളം മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഹി​ന്ദി, തെ​ലു​ങ്ക്, ക​ന്ന​ട, ത​മി​ഴ്, സം​സ്‌​കൃ​തം, ഇം​ഗ്ലീ​ഷ് തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലും സു​ബ്ബ​ല​ക്ഷ്മി വേ​ഷ​മി​ട്ടു. ക​ല്യാ​ണ ര​മു​ദു, യാ ​മാ​യാ ചേ​സാ​വേ, എ​ക് ദീ​വാ​നാ ഥാ, ​ദി​ല്‍​ബേ​ചാ​ര, രാ​മ​ന്‍ തേ​ടി​യ സീ​തൈ, ഹൗ​സ് ഓ​ണ​ര്‍, ബീ​സ്റ്റ്, ഹൊ​ഗ​ന​സു, മ​ധു​ര​മി​തം, ഇ​ന്‍ ദ ​നെ​യിം ഓ​ഫ് ഗോ​ഡ് തു​ട​ങ്ങി​യ​വ​യാ​ണ് അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.