പ്രണവിന് അന്നു തുടങ്ങിയ യാത്രപ്രേമമാണ്; മകനെക്കുറിച്ച് സുചിത്ര മോഹൻലാൽ
Wednesday, April 17, 2024 12:24 PM IST
പ്രണവിന്റെ യാത്രപ്രേമത്തെക്കുറിച്ച് അമ്മ സുചിത്ര മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
പഠിച്ചത് ഊട്ടിയിലായതിനാൽ അവിടെ കൂടെ പഠിച്ച ഒരുപാട് കുട്ടികളുടെ കൾച്ചർ പ്രണവിന് കിട്ടിയെന്നും എപ്പോഴും ട്രക്കിംഗും മറ്റുമായി പ്രണവ് ഭയങ്കര ഔട്ട്ഡോര്‍ പേഴ്സൺ ആയി മാറിയെന്നും സുചിത്ര പറയുന്നു. ഒരു ഓൺലൈൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുചിത്ര മകനെക്കുറിച്ച് പറഞ്ഞത്.
എപ്പോഴും ട്രക്കിംഗും മറ്റുമായി പ്രണവ് ഭയങ്കര ഔട്ട്ഡോര്‍ പേഴ്സണ്‍ ആണ്. അവന് പഠിച്ചത് ഊട്ടിയിലാണ്. ഇന്റര്‍നാഷണല്‍ സ്കൂള്‍ ആയത് കൊണ്ട് അവിടുത്തെ പിള്ളേരുടെ കള്‍ച്ചര്‍ അവനും കിട്ടി. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ ഉടനെ അവനും സുഹൃത്തും കൂടി ഹിമാലയത്തിലേക്ക് ട്രക്കിംഗിന് പോവുകയാണെന്ന് പറഞ്ഞു.
പിന്നെ എന്റെ ഒരു സുഹൃത്ത് വഴി അവന് പോവാനുള്ള കാര്യങ്ങളൊക്കെ റെഡിയാക്കാന്‍ നോക്കിയെങ്കിലും അതുവേണ്ട ഒറ്റയ്ക്ക് പോകുമെന്നാണ് അവന് പറഞ്ഞത്. അന്നുമുതലേ ഒറ്റയ്ക്കാണു മകന്റെ യാത്ര.
യാത്രാ വഴികളെക്കുറിച്ചും യാത്രയ്ക്കിടയിലെ സംഭവങ്ങളെക്കുറിച്ചും തിരികെവന്നിട്ടാണ് പറയാറുള്ളത്. അല്ലെങ്കില്‍ ഞങ്ങളിവിടെ ടെന്‍ഷന്‍ ആയേനെ. എന്തായാലും അന്ന് തുടങ്ങിയ യാത്ര അവനിപ്പോഴും തുടരുകയാണ്.
പ്രണവ് ഓസ്ട്രേലിയയില്‍ പോയി ഫിലോസഫിയാണ് പഠിച്ചത്. ഒന്നുകില്‍ ആ മേഖലയില്‍തന്നെ സജീവമാകാന്‍ ഞാന്‍ അവനോട് പറഞ്ഞിരുന്നു. എന്നാല്‍ അതിന് താല്പര്യമില്ല.
ഡോക്ടറുടെ മക്കള്‍ ഡോക്ടറാവുന്നതുപോലെ നീയും അങ്ങനെ ചെയ്യൂ എന്ന് പറയാന്‍ പറ്റില്ലായിരുന്നു. രണ്ട് മക്കളില്‍ ആരെങ്കിലും ഒരാള്‍ ഡോക്ടര്‍ ആവണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അവര്‍ക്ക് താല്പര്യമില്ലാത്തതുകൊണ്ട് ഫോഴ്സ് ചെയ്യാന്‍ സാധിച്ചില്ല. സുചിത്ര പറഞ്ഞു.