യുവനടൻ സുജിത് രാജേന്ദ്രൻ അന്തരിച്ചു
Tuesday, April 9, 2024 3:34 PM IST
അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവനടന് സുജിത് രാജേന്ദ്രന് (32) അന്തരിച്ചു. ആലുവ-പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്കൂളിനു മുന്നില്‍ വച്ച് മാര്‍ച്ച് 26-നാണ് സുജിത്ത് അപകടത്തിൽപെട്ടത്. പിന്നീട് ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു.
കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സുജിത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇതേ ചിത്രത്തിൽ അദ്ദേഹം ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. സണ്ണി ലിയോണിയുടെ മലയാള ചിത്രമായ രംഗീല, മാരത്തോണ്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
കർണാടക സംഗീതത്തിലും ഭരതനാട്യത്തിലും പ്രാവീണ്യം നേടിയിരുന്നു സുജിത്. സംസ്കാരം ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ നടക്കും.