മാ​ളി​ക​പ്പു​റം സം​വി​ധാ​യ​ക​ന്‍റെ പു​തി​യ ചി​ത്രം സു​മ​തി വ​ള​വ്; ദേ​വ​ന​ന്ദ​യും അ​ർ​ജു​ൻ അ​ശോ​ക​നും പ്ര​ധാ​ന​വേ​ഷ​ത്തി​ൽ
Saturday, May 25, 2024 11:52 AM IST
മാ​ളി​ക​പ്പു​റ​ത്തി​ന് ശേ​ഷം സം​വി​ധാ​യ​ക​ൻ വി​ഷ്ണു ശ​ശി​ശ​ങ്ക​റും തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഭി​ലാ​ഷ് പി​ള്ള​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണ് സു​മ​തി വ​ള​വ്. വാ​ട്ട​ർ​മാ​ൻ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ മു​ര​ളി കു​ന്നും​പു​റ​ത്ത് നി​ർ​മി​ക്കു​ന്ന സി​നി​മ​യു​ടെ ടൈ​റ്റി​ൽ റി​ലീ​സ് കൊ​ച്ചി​യി​ൽ ന​ട​ന്നു.

ഓ​ഗ​സ്റ്റി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന സി​നി​മ​യി​ൽ അ​ർ​ജു​ൻ അ​ശോ​ക​ൻ, ശ്യാം, ​മാ​ള​വി​ക മ​നോ​ജ് എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ സു​മ​തി വ​ള​വി​ൽ പ​തി​യി​രി​ക്കു​ന്ന നി​ഗൂ​ഢ​ത​ക​ൾ കോ​ർ​ത്തി​ണ​ക്കി പ്രേ​ക്ഷ​ക​ർ​ക്കു ഒ​രു ഹൊ​റ​ർ ഫാ​ന്‍റ​സി അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന ചി​ത്ര​മാ​യി​രി​ക്കു​മി​ത്.

ലാ​ൽ, സൈ​ജു കു​റു​പ്പ്, ദേ​വ​ന​ന്ദ, ശ്രീ​പ​ത്, നി​ര​ഞ്ജ​ൻ മ​ണി​യ​ൻ​പി​ള്ള രാ​ജു, ഗോ​പി​ക, ജീ​ൻ പോ​ൾ എ​ന്നി​വ​രോ​ടൊ​പ്പം നി​ര​വ​ധി താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

ദി​നേ​ശ് പു​രു​ഷോ​ത്ത​മ​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ർ ഷെ​ഫീ​ക് മു​ഹ​മ്മ​ദ്‌ അ​ലി ആ​ണ്. സൗ​ണ്ട് ഡി​സൈ​ന​ർ എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, ആ​ർ​ട്ട്‌ അ​ജ​യ് മാ​ങ്ങാ​ട്, കോ​സ്റ്റ്യൂം സു​ജി​ത് മ​ട്ട​ന്നൂ​ർ, മേ​ക്ക​പ്പ് ജി​ത്തു പ​യ്യ​ന്നൂ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ബി​നു ജി. ​നാ​യ​ർ, സ്റ്റി​ൽ​സ് രാ​ഹു​ൽ ത​ങ്ക​ച്ച​ൻ, ടൈ​റ്റി​ൽ ഡി​സൈ​ൻ ശ​ര​ത് വി​നു, പി​ആ​ർ​ഓ പ്ര​തീ​ഷ് ശേ​ഖ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.