സണ്ണി ലിയോൺ കേരളത്തിൽ; വീഡിയോ കാണാം
Thursday, January 21, 2021 10:24 PM IST
ബോളിവുഡ് താരം സണ്ണി ലിയോൺ കേരളത്തിലെത്തി. ഭർത്താവിനും കുട്ടികൾക്കുമൊപ്പം ഇൻഡിഗോ വിമാനത്തിൽ വ്യാഴാഴ്ചയാണ് താരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. സ്വകാര്യ റിസോർട്ടിലാണ് സണ്ണി ലിയോണിന് താമസം ഒരുക്കിയിരിക്കുന്നത്.
താരം ഇനി ഒരാഴ്ച ക്വാറന്റൈനിലായിരിക്കും. സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിംഗിനായാണ് താരം കേരളത്തിലെത്തിയത്. ഒരുമാസ കേരളത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.