സുരേഷ് ഗോപിയുടെ ജന്‍മദിനം "അമ്മ'യില്‍ ആഘോഷിച്ച് താരങ്ങള്‍; വീഡിയോ
Monday, June 27, 2022 10:52 AM IST
സുരേഷ് ഗോപിയുടെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ച് അമ്മ സംഘടന. മമ്മൂട്ടിയും മോഹന്‍ലാലും കേക്ക് മുറിച്ചു നല്‍കി സന്തോഷം പങ്കിടുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനിടെയാണ് അമ്മ അംഗങ്ങള്‍ ഒരുക്കിയ കേക്ക് മുറിച്ച് സുരേഷ് ഗോപി പിറന്നാള്‍ സന്തോഷം പങ്കിട്ടത്. ഭാര്യ രാധികയ്ക്കും മക്കള്‍ക്കുമൊപ്പം കുടുംബസമേതമായിരുന്നു താരം എറണാകുളത്തെ അമ്മ ഓഫീസില്‍ എത്തിയത്.



വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി അമ്മയിലേക്ക് തിരിച്ചെത്തിയത്. അന്ന് സംഘടന സുരേഷ് ഗോപിക്ക് ഗംഭീര സ്വീകരണമായിരുന്നു ഒരുക്കിയത്. താരരാജാക്കന്മാരുടെ ഒത്തു ചേരലും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.