ആടുജീവിതത്തെയും തകർത്ത് കർണാടകയിൽ ടർബോയ്ക്ക് റിക്കാർഡ് സ്ക്രീനുകൾ
Wednesday, May 22, 2024 3:22 PM IST
മമ്മൂട്ടി- വൈശാഖ് ചിത്രം ടർബോ ടർബോ വ്യാഴാഴ്ച റിലീസ് ചെയ്യുന്പോൾ ചിത്രത്തിന് കർണാടകയിൽ റിക്കോർഡ് സ്ക്രീനുകളാണ് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ. 97 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുകയെന്നാണ് വിവരം.
പൃഥ്വിരാജ് ചിത്രം ആടുജീവിതമായിരുന്നു കർണാടകയിൽ ഏറ്റവും അധികം സ്ക്രീനുകൾ ലഭിച്ച ചിത്രം. 80 സ്ക്രീനുകളാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നാൽ അതിലും അധികമാണ് ടർബോയ്ക്ക് ലഭിച്ചിരിക്കുന്നത്.
കന്നഡ താരം രാജ് ബി. ഷെട്ടിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ഇതും സ്ക്രീനുകളുടെ എണ്ണം കൂടുന്നതിന് ബാധകമായിട്ടുണ്ട്. വെട്രിവേൽ ഷൺമുഖം എന്ന കഥാപാത്രമായാണ് രാജ് ബി. ഷെട്ടി സിനിമയിലെത്തുന്നത്.
ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്.