"വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം' ക​ണ്ടു​മു​ട്ടി നി​വി​ൻ പോ​ളി​യും പ്ര​ണ​വും
Monday, December 4, 2023 10:31 AM IST
പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും നി​വി​ൻ പോ​ളി​യും ഒ​ന്നി​ച്ചു​ള്ള ഒ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ ഫാ​ൻ​സ് പേ​ജു​ക​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​ത്. ഇ​രു​വ​രും വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ വ​ച്ചു ക​ണ്ടു​മു​ട്ടി​യ ചി​ത്ര​മാ​ണ​ത്. ഇ​ത് ആ​ദ്യ​മാ​യാ​ണ് നി​വി​നും പ്ര​ണ​വും ഒ​ന്നി​ക്കു​ന്ന​ത്.

പ്ര​ണ​വി​നെ നാ​യ​ക​നാ​ക്കി വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം.

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, ബേ​സി​ൽ ജോ​സ​ഫ്, അ​ജു വ​ർ​ഗീ​സ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, നീ​ത പി​ള്ളൈ, നീ​ര​ജ് മാ​ധ​വ്, നി​വി​ൻ പോ​ളി, ക​ലേ​ഷ് രാ​മാ​ന​ന്ദ്, അ​ർ​ജു​ൻ ലാ​ൽ, നി​ഖി​ൽ നാ​യ​ർ, ഷാ​ൻ റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

ഹൃ​ദ​യം ടീം ​വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. എ​ൺ​പ​തു​ക​ളി​ലെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

വി​നീ​ത് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് വൈ​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം ആ​ണ്. മെ​റി​ലാ​ൻ​ഡ് സി​നി​മ ത​ന്നെ​യാ​ണ് ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷം ജൂ​ലൈ​യി​ല്‍ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത് ഒ​ക്ടോ​ബ​ര്‍ അ​വ​സാ​ന​മാ​യി​രു​ന്നു.

വി​നീ​ത് സം​വി​ധാ​നം ചെ​യ്ത തി​ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ ധ്യാ​ൻ പ​ത്തു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സ​ഹോ​ദ​ര​നു​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ഈ ​ചി​ത്ര​ത്തി​നാ​യി ശ​രീ​ര​ഭാ​രം കു​റ​ച്ച ധ്യാ​നി​ന്‍റെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.