വീ​ഡി​യോ കോ​ളി​ൽ യു​വ​തി​യു​ടെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം; മു​ന്ന​റി​യി​പ്പു​മാ​യി താ​രം
Monday, September 20, 2021 8:14 AM IST
വീ​ഡി​യോ കോ​ൾ വി​ളി​ച്ച ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന സം​ഭ​വ​ത്തി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കി ന​ട​ൻ അ​നീ​ഷ് ര​വി. ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ അ​നു​ഭ​വ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ഫേ​സ്ബു​ക്ക് ലൈ​വി​ലെ​ത്തി​യാ​ണ് താ​രം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഫോ​ണി​ൽ സേ​വ് ചെ​യ്യാ​ത്ത ഒ​രു ന​മ്പ​റി​ൽ നി​ന്നാ​ണ് ആ​ർ​ട് ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യ അ​നി​ലി​ന് വി​ഡി​യോ കോ​ൾ വ​രു​ന്ന​ത്.

കോ​ൾ എ​ടു​ത്ത​പ്പോ​ൾ ഒ​രു പെ​ൺ​കു​ട്ടി സം​സാ​രി​ക്കു​ന്നു. പി​ന്നീ​ട് അ​വ​ർ സ്വ​യം വ​സ്ത്രം മാ​റ്റു​ക​യാ​ണ്. ഉ​ട​ൻ കോ​ൾ ക​ട്ട് ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് ഇ​തി​ന്‍റെ സ്ക്രീ​ൻ റെ​ക്കോ​ർ​ഡും മ​റ്റ് വീ​ഡി​യോ​ക​ളും എ​ഡി​റ്റ് ചെ​യ്ത് ക​യ​റ്റി​യ ശേ​ഷം ഒ​രു വീ​ഡി​യോ അ​യ​ച്ചു​ത​രി​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ഒ​രാ​ൾ ഹി​ന്ദി​യി​ൽ സം​സാ​രി​ച്ചു. പി​ന്നാ​ലെ യു​ട്യൂ​ബി​ൽ നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ചു.

11,500 രൂ​പ കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ ഇ​ത് യൂ​ട്യൂ​ബി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യും എ​ന്നാ​ണ് ഭീ​ഷ​ണി. ഇ​ത്ത​രം ഭീ​ഷ​ണി​ക്ക് ഇ​ര​യാ​യ ഒ​ട്ടേ​റെ പേ​ർ സി​നി​മാ​മേ​ഖ​ല​യി​ൽ ത​ന്നെ​യു​ണ്ടെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കു​ന്നു. ഏ​താ​നും ദി​വ​സം മു​ന്പ് ഒ​രാ​ൾ 2000 രൂ​പ കൊ​ടു​ത്ത സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

കു​ട്ടി​ക​ൾ അ​ട​ക്കം ഇ​ത്ത​രം കെ​ണി​യി​ൽ പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ദ​യ​വാ​യി അ​റി​യാ​ത്ത ന​മ്പ​റു​ക​ളി​ൽ​നി​ന്നും വ​രു​ന്ന വീ​ഡി​യോ കോ​ൾ എ​ടു​ക്ക​രു​തെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് കൊ​ണ്ടാ​ണ് അ​നീ​ഷ് ര​വി വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് ലൈ​വ് ചെ​യ്യു​ന്ന​തി​നി​ടെ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ആ​ൾ വി​ളി​ക്കു​ന്ന​തും അ​നീ​ഷ് ര​വി കാ​ണി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.