സിനിമ അഭിനയത്തോട് വിടപറയാൻ ഒരുങ്ങി വിജയ്. ശനിയാഴ്ച വൈകുന്നേരം അഞ്ചിനായിരിക്കും താരം അവസാനമായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. സിനിമയോട് വിടപറഞ്ഞ് രാഷ്ട്രീയത്തിൽ മുഴുവൻ സമയം കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം.
പ്രിയതാരം വെള്ളിത്തിരയിൽ നിന്നു വിടപറയുമ്പോൾ ആരാധകര്‍ ട്രിബ്യൂട്ട് വീഡിയോയും തയാറാക്കിയിട്ടുണ്ട്. അഭിനയം വിട്ട് രാഷ്ട്രീയത്തിലിറങ്ങാന്‍ വിജയ് തീരുമാനിച്ചത് ഉള്‍ക്കൊള്ളാത്ത ആരാധകര്‍ക്ക് മുന്നിലേക്കാണ് വീഡിയോ എത്തിയത്.
ട്രിബ്യൂട്ട് വീഡിയോ കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. വിജയ് അഭിനയം നിര്‍ത്തരുതെന്നാണ് എല്ലാവരുടെയും ആവശ്യം.
താരത്തിന്റെ അവസാന ചിത്രം ഒരു ഉല്‍സവം പോലെ ആഘോഷിക്കുമെന്നണ് ആരാധകർ പറയുന്നത്. അതേസമയം വിജയ് സിനിമ നിര്‍ത്തിയാല്‍ 2000 കുടുംബങ്ങള്‍ക്ക് വരുമാനം നഷ്ടമാകുമെന്നും ഒരു വിഭാഗം പറയുന്നുണ്ട്.
താരത്തിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ സെറ്റില്‍ ഒട്ടേറെപേര്‍ക്ക് തൊഴില്‍ ലഭിക്കാറുണ്ട്. വിജയ് അഭിനയം നിര്‍ത്തിയാല്‍ അത് ഉപജീവനമാര്‍ഗമില്ലാതാക്കുമെന്നും ഇവര്‍ പറയുന്നു. സെപ്റ്റംബര്‍ 14 വൈകുന്നേരം അഞ്ചിനാണ് വിജയ്യുടെ അവസാന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ചിത്രത്തിന്റെ സംവിധായകനും മറ്റ് താരങ്ങളും ആരെല്ലാമെന്ന് ഇനിയും പുറത്ത് വിട്ടിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.