നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ ജീവനൊടുക്കി
Tuesday, September 19, 2023 9:43 AM IST
തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര(16) ജീവനൊടുക്കി. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു.
ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നിനാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മാനസിക സമ്മർദം മൂലമാണ് മീര ആത്മഹത്യ ചെയ്തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും പറയുന്നു.
ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. മീര മൂത്തമകളാണ്. ലാര എന്ന മകള്‍ കൂടിയുണ്ട്. സംഭവത്തില്‍ ചെന്നൈ പോലീസ് അന്വേഷണം ആരംഭിച്ചു.