ദേവരകൊണ്ടയുടെ ചിത്രം ദേഹത്ത് പച്ചകുത്തി; ആരാധികയ്ക്ക് സര്‍പ്രൈസ് നല്കി താരം
Saturday, July 2, 2022 12:12 PM IST
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. ആരാധകരെ കാണാനും അവരൊടൊപ്പം സമയം പങ്കിടാനും താരം ശ്രമിക്കാറുണ്ട്. ഇപ്പോഴാകാട്ടെ തന്റെ ഒരു ആരാധികയ്ക്ക് നല്കിയ സര്‍പ്രൈസ് ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

തന്റെ ചിത്രം ദേഹത്ത് പച്ചകുത്തിയ പെണ്‍കുട്ടിയെ നേരിട്ടു കാണാനാണ് വിജയ് എത്തിയത്. ശരീരത്തിന്റെ പുറംഭാഗത്താണ് പെണ്‍കുട്ടി പച്ചകുത്തിയത്. ഇത് താരത്തെ കാണിച്ചു കൊടുക്കുകയും ചെയ്തു. താരത്തെ നേരിട്ടു കണ്ടതോടെ പൊട്ടികരഞ്ഞ പെണ്‍കുട്ടിയെ വിജയ് ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു.
ലൈഗര്‍ സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച സൂപ്പര്ഫാന് മീറ്റിന്റെ ഭാഗമായാണ് ഈ ആരാധികയെ കാണാന്‍ വിജയ് എത്തിയത്. ലൈഗര്‍ സിനിമയുടെ നിര്‍മാതാവ് ചാര്‍മീ കൗറും സംവിധായകന് പുരി ജഗന്നാഥും താരത്തിന് ഒപ്പമുണ്ടായിരുന്നു.
ബോക്സിംഗ് താരമായി വിജയ് എത്തുന്ന ചിത്രത്തില്‍ അനന്യ പാണ്ഡെയാണ് നായിക. ഹിന്ദിക്കു പുറമേ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഓഗസ്റ്റ് 25-നാണ് ചിത്രം തിയറ്ററിലെത്തുക.