അ​ല്ല മ​ക്ക​ളെ, ഞാ​ൻ മാ​ത്ര​മേ​യു​ള്ളു യാ​ത്ര​യ്ക്ക്?
Wednesday, September 15, 2021 6:02 AM IST
ദു​ബാ​യി​ലെ പ്രോ​ഗ്രാം ക​ഴി​ഞ്ഞ് വി​മാ​ന​ത്തി​ല്‍ പ​ത്ത് പേ​ര്‍​ക്കൊ​പ്പം യാ​ത്ര ചെ​യ്ത അ​നു​ഭ​വം പ​ങ്കു​വ​ച്ച് ന​ട​ൻ വി​നോ​ദ് കോ​വൂ​ർ. ഇ​ത്ര​യും കി​ലോ​മീ​റ്റ​ര്‍ ക​ട​ല്‍ ക​ട​ന്ന് വി​മാ​നം പ​റ​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ള്‍ സ​മ്പൂ​ര്‍​ണ്ണ ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് ന​മ്മു​ടെ നാ​ട്ടി​ല്‍ പ​ത്ത് പേ​രെ വെ​ച്ച് സ​ര്‍​വ്വീ​സ് ന​ട​ത്തി​യ സി​റ്റി ബ​സു​ക​ളി​ലെ യാ​ത്ര ഓ​ര്‍​മ്മ വ​ന്നെ​ന്നും വി​നോ​ദ് പ​റ​യു​ന്നു പ​റ​യു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ദു​ബാ​യി​ലെ പ്രോ​ഗ്രാം ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ൾ ഇ​ങ്ങ​നെ ഒ​രു അ​പൂ​ർ​വ്വ​ഭാ​ഗ്യം ല​ഭി​ച്ചു. ഷാ​ർ​ജ​യി​ൽ നി​ന്നാ​യി​രു​ന്നു തി​രി​കെ യാ​ത്ര Go Air In വി​മാ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​പ്പോ​ൾ ശ​രി​ക്കും ഞെ​ട്ടി. എ​യ​ർ ഹോ​സ്റ്റ​സ് കു​ട്ടി​ക​ളോ​ട് ത​മാ​ശ​യാ​യി ചോ​ദി​ച്ചു അ​ല്ല മ​ക്ക​ളെ ഞാ​ൻ മാ​ത്ര​മേ​യു​ള്ളു യാ​ത്ര​യ്ക്ക്?

ചി​രി​ച്ച് കൊ​ണ്ട് അ​വ​ർ മ​റു​പ​ടി പ​റ​ഞ്ഞു ഒ​രു പ​ത്ത് പേ​രും കൂ​ടി ഉ​ണ്ടെ​ന്ന് . മൊ​ത്തം പ​തി​നൊ​ന്ന് പേ​ർ യാ​ത്ര​ക്കാ​ർ. വേ​ഗം മു​മ്പി​ലെ സീ​റ്റി​ലി​രു​ന്നു വി​മാ​ന​ത്തി​ലെ ഒ​രു സ്റ്റാ​ഫ് ഫോ​ട്ടോ എ​ടു​ത്ത് ത​ന്നു .പി​ന്നെ ക​യ​റി വ​ന്ന പ​ത്ത് പേ​രോ​ടൊ​പ്പ​വും സെ​ൽ​ഫി എ​ടു​ത്തു.

മു​മ്പൊ​രി​ക്ക​ൽ സു​ര​ഭി ല​ക്ഷ​മി എ​ന്ന പാ​ത്തു​വി​ന്റെ കൂ​ടെ യാ​ത്ര ചെ​യ്ത​പ്പോ​ൾ ഇ​ങ്ങ​നെ ഒ​രു ഫോ​ട്ടോ എ​ടു​ക്കാ​ൻ വേ​ണ്ടി വി​മാ​ന​ത്തി​ലെ മു​ഴു​വ​ൻ യാ​ത്ര​ക്കാ​രും ഇ​റ​ങ്ങാ​ൻ കാ​ത്ത് നി​ന്ന​തി​ന് ശേ​ഷം ഒ​രു ഫോ​ട്ടോ എ​ടു​ത്തി​രു​ന്നു. ഇ​ന്ന​ലെ ഇ​ങ്ങ​നെ​യും ഒ​രു ഭാ​ഗ്യം .

ഇ​ത്ര​യും കി​ലോ​മീ​റ്റ​ർ ക​ട​ൽ ക​ട​ന്ന് വി​മാ​നം പ​റ​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ സ​മ്പൂ​ർ​ണ്ണ ലോ​ക് ഡൗ​ൺ കാ​ല​ത്ത് ന​മ്മു​ടെ നാ​ട്ടി​ൽ പ​ത്ത് പേ​രെ വെ​ച്ച് സ​ർ​വ്വീ​സ് ന​ട​ത്തി​യ സി​റ്റി ബ​സു​ക​ളി​ലെ യാ​ത്ര ഓ​ർ​മ്മ വ​ന്നു. എ​ന്താ​യാ​ലും മ​റ​ക്കാ​നാ​വാ​ത്ത ഈ ​രാ​ജ​കീ​യ യാ​ത്ര എ​ന്നും ഓ​ർ​മ്മ​യി​ൽ സൂ​ക്ഷി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.